ശബരിമലയിലെ സ്വർണ പാളി വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടി എടുക്കണം : തീയ്യ മഹാസഭ
:ലക്ഷകണക്കിന് അയ്യപ്പ വിശ്വാസികളെ ആശങ്ക പെടുത്തിയ ശബരിമലയിലെ സ്വർണ്ണപാളി വിഷയത്തിൽ സമഗ്ര അനേഷണം നടത്തി കുറ്റക്കാർക്ക് എതിരെ കർശന നടപടി എടുക്കണമെന്ന് സംസ്ഥാന സർക്കാരിനോടും, ദേവസ്വം ബോർഡിനോടും തിയ്യ മഹാസഭ സംസ്ഥാന കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു. തിയ്യ മഹാസഭാ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനത്തിന്റെ അധ്യക്ഷതയിൽ ഒക്ടോബർ 4ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കണ്ണൂരിലെ കൽപക റെസിഡൻസി കോൺഫറൻസ് ഹാളിൽ ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന സെക്രട്ടറി പ്രേമാനന്ദൻ നെടുത്തോടി സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ലക്ഷ്മണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു, സംസ്ഥാന ട്രഷറർ സി കെ സദാനന്ദൻ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് സൗദാമിനി നാരായണൻ, മലപ്പുറം ജില്ലാ പ്രസിഡണ്ട് അയ്യപ്പൻ പട്ടാളത്തിൽ, കാസർഗോഡ് ജില്ലാ പ്രസിഡണ്ട് പി സി വിശ്വംഭരൻ പണിക്കർ, കണ്ണൂർ ജില്ലാ പ്രസിഡണ്ട് എം ടി പ്രകാശൻ, വയനാട് ജില്ലാ സെക്രട്ടറി രോഹിത് ബോധി, സംസ്ഥാന മീഡിയ ചെയർമാൻ എൻ ചന്ദ്രൻ പുതുക്കൈ, സംസ്ഥാന കോർഡിനേറ്റർ ഗണേഷ് മാവിനക്കട്ട, സംസ്ഥാന മീഡിയ കൺവീനർ പ്രശാന്ത് മേൽമുറി എന്നിവരും യോഗത്തിൽ സംസാരിച്ചു.
No comments