Breaking News

നീലേശ്വരം പോലീസ് സ്റ്റേഷന് നിർമ്മിച്ച വിശ്രമമുറി ഉദ്ഘാടനം ചെയ്തു

തൃക്കരിപ്പൂർ എം എൽ എ എം. രാജഗോപാലൻ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചിലവിൽ നീലേശ്വരം പോലീസ് സ്റ്റേഷനിൽ നിർമ്മിച്ച വിശ്രമ മുറി തൃക്കരിപ്പൂർ എംഎൽഎ എം രാജപാലൻ ഉദ്ഘാടനം ചെയ്തു. കേരള പോലീസ് അസോസിയേഷൻ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് എം രാജഗോപാലൻ എം എൽ എ വിശ്രമം മുറി നിർമിക്കാൻ ആവശ്യമായ ഫണ്ട് അനുവദിച്ചത്. ചടങ്ങിൽ നിലേശ്വരം ഇൻസ്പെക്ടർ നിബിൻ ജോയ് അധ്യക്ഷനായി. കാസർകോട് ജില്ലാ പോലീസ് മേധാവി ബി. വി വിജയ ഭരത് റെഢി വിശിഷ്ടാതിഥി ആയി. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത, കാഞ്ഞങ്ങാട് ഡിവൈഎസ്പി സി കെ സുനിൽകുമാർ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി രമേശൻ വെള്ളോറ, ജില്ലാ സെക്രട്ടറി രവീന്ദ്രൻ 
 പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി വി സുധീഷ് , പ്രസിഡണ്ട് പി പ്രകാശൻ, എം സദാശിവൻ , എ പി സുരേഷ്, ഇ വി പ്രദീപൻ, ദിലീഷ്കുമാർ പള്ളിക്കൈ എന്നിവർ സംസാരിച്ചു. നിലേശ്വരം സബ് ഇൻസ്പെക്ടർ സുമേഷ് ബാബു സ്വാഗതവും കെവി പ്രകാശൻ നന്ദിയും പറഞ്ഞു. -

No comments