ഹോസ്ദുർഗ് ഉപജില്ലാ ശാസ്ത്രോത്സവം: എൽ പി വിഭാഗത്തിൽ നീലേശ്വരം ജി എൽ പി സ്കൂൾ ചാമ്പ്യൻമാർ
രണ്ടു ദിവസമായി നടന്ന ഹോസ്ദുർഗ് ഉപജില്ലാ ശാസ്ത്രോൽസവത്തിൽ എൽ പി വിഭാഗം ശാസ്ത്രമേളയിലും ഗണിത ശാസ്ത്ര മേളയിലും പ്രവൃത്തിപരിചയ മേളയിലും നീലേശ്വരം ജി.എൽ - പി സ്കൂൾ ചാമ്പ്യൻമാരായി. ശാസ്ത്രമേളയിൽ 38 പോയിൻ്റുകൾ നേടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഗണിതശാസ്ത്ര മേളയിൽ 31 പോയിൻ്റുകൾ നേടി ഒന്നാം സ്ഥാനം പങ്കുവെച്ചു. പ്രവൃത്തിപരിചയ മേളയിൽ 72 പോയിൻ്റുകൾ നേടി എൽ പി വിഭാഗം കിരിടം ചൂടി. പങ്കെടുത്ത 22 ഇനങ്ങളിലും എ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾ എൽ പി തലത്തിൽ ആകെ പോയിൻ്റ് നിലയിലും ഒന്നാമതെത്തി. വിജയികളെയും പരിശീലനം നൽകിയ അധ്യാപകരേയും പി.ടി എ അഭിനന്ദിച്ചു.
No comments