Breaking News

കാസറഗോഡ് ജില്ലാ സ്പോർട്സ് കരാട്ടെ ചാമ്പ്യൻഷിപ്പ്: അധിത്രി മഹേഷിന് ഗോൾഡ് മെഡൽ

ഉദിനൂർ ഗവ : ഹയർ സെക്കന്ററി സ്കൂളിൽ നടന്ന കാസറഗോഡ് ജില്ല സ്പോർട്സ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ അധിത്രി മഹേഷ്‌ ഒന്നാം സ്ഥാനത്തോടെ ഗോൾഡ് മെഡൽ നേടി. കാഞ്ഞങ്ങാട് ദുർഗാ ഹയർ സെക്കന്ററി സ്കൂൾ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ആണ്. സിനിമ നാടക പ്രവർത്തകൻ മഹേഷ്‌ മാടായിയുടെയും ശാരി മഹേഷിന്റെയും മകളാണ്, സെൻസായി രാജേഷ് അതിയാലിന്റെ ശിക്ഷണത്തിലാണ് കരാട്ടെ അഭ്യസിക്കുന്നത്.

No comments