Breaking News

നീന്തൽ കുളത്തിലെ ഒരേ ഒരു രാജാവ് നീലേശ്വരം രാജാസിലെ ടി.പി ശ്രീദേവ്

നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ ഇന്ന് നടന്ന കാസർഗോഡ് ജില്ലാ സ്കൂൾ നീന്തൽ മത്സരത്തിൽ രാജാസ് ഹയർസെക്കൻഡറി വിദ്യാലയത്തിലെ ടി.പി ശ്രീദേവ് നീന്തൽ കുളത്തിലെ മിന്നും താരമായി മാറി. നീന്തൽ കുളത്തിൽ അക്ഷരാർത്ഥത്തിൽ കാണികളെ വിസ്മയിപ്പിച്ച പ്രകടനത്തിലൂടെ മത്സരവേദിയിലെ താരമായി പങ്കെടുത്ത മൂന്നു ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് ശ്രീദേവ് മേളയിലെ താരമായി മാറിയത്. സീനിയർ വിഭാഗം ​50 മീറ്റർ ബട്ടർഫ്ലൈസ്ട്രോക്ക്,​100 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്ക്,
​50 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക് എന്നിവയിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ട് ഹാട്രിക് നേടിയത്. ഈ വിജയത്തിലൂടെ ശ്രീദേവ് വരാനിരിക്കുന്ന സംസ്ഥാനതല ചാമ്പ്യൻഷിപ്പിൽ കാസർഗോഡ് ജില്ലയെ പ്രതിനിധീകരിക്കാനുള്ള അവസരം സ്വന്തമാക്കി.
​ഈ യുവതാരം കഠിന പ്രയത്നത്തിലൂടെയും, നിരന്തര പരിശീലനത്തിലൂടെയുമാണ് പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച വിജയം നേടിയത്. മികച്ച വിജയം നേടിയ ശ്രീദേവിനെ വീട്ടിലെത്തി പിടിഎ പ്രസിഡണ്ട് വിനോദ് കുമാർ അരമന അനുമോദിച്ചു.

No comments