Breaking News

മടിക്കൈ നന്ദപുരത്തെ റിട്ട. പ്രധാന അധ്യാപകൻ പി കരുണാകരൻ (86) അന്തരിച്ചു

മടിക്കൈ നന്ദപുരം റിട്ട. പ്രധാന അധ്യാപകൻ നന്ദപുരത്തെ പി കരുണാകരൻ (86) അന്തരിച്ചു. മടിക്കൈ നന്ദപുരം ഗോപാലകൃഷ്‌ണ ക്ഷേത്രേശ്വരനും വൃന്ദാവൻ ഇംഗ്ലീഷ് മീഡിയം സ്കൂ‌ളിന്റെ സ്ഥാപകനും രക്ഷാധികാരിയും ക്ഷേത്രത്തിന്റെ ദീർഘകാല പ്രസിഡന്റുമായിരുന്നു. മടിക്കൈ, കാഞ്ഞിരപ്പൊയിൽ, മാലോത്ത് വെള്ളിക്കോത്ത്, ബല്ല ഈസ്റ്റ്, രാംനഗർ കൊളവയൽ വിദ്യാലയം എന്നി സ്കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. പരേതരായ മടിക്കൈ മോണച്ചവളപ്പ് വടക്കേക്കര ഗോവിന്ദൻ മണിയാണിയുടെയും പട്ടുവകാരൻ വീട്ടിൽ ദേവി അമ്മയുടെയും മകനാണ്.ഭാര്യ: ദേർമൽ ലക്ഷ്മി. മക്കൾ : സിന്ധുജാ ദേവി, ഡി സുഷമ, ഡി.സുനിത (അധ്യാപിക ബല്ല ഈസ്റ്റ്).മരുമക്കൾ : പ്രസന്ന കുമാർ (കണ്ണപുരം) , ശങ്കര നാരായണൻ (പെരിങ്ങോം), സുരേഷ്കുമാർ (പുല്ലൂർ). സഹോദരങ്ങൾ : ചക്രപാണി മാസ്റ്റർ (മാവുങ്കാൽ), പശുപാലൻ (മുണ്ടോട്ട്), സാവിത്രി (വെങ്ങര), സത്യഭാമ(നീലേശ്വരം).

No comments