നീലേശ്വരം കോട്ടപ്പുറം അച്ചാംതുരുത്തിയിൽ നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരം: നാളെ നീലേശ്വരത്ത് ട്രാഫിക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തും
നാളെ നീലേശ്വരം കോട്ടപ്പുറം അച്ചാംതുരുത്തിയിൽ നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തോടനുബന്ധിച്ച് ട്രാഫിക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തി.. നീലേശ്വരം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കോട്ടപ്പുറം അമ്പല മൈതാനിയിലും, കോട്ടപ്പുറം സ്കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യുക. മടക്കര - ചെറുവത്തൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ബാലഗോകുലം അമ്പല മൈതാനിയിലും , രാജാസ് സ്കൂൾ പരിസരത്തും പാർക്ക് ചെയ്യുക. കോട്ടപ്പുറം അമ്പലം മുതൽ പാലം വരെ റോഡരികിൽ വാഹനങ്ങൾ നിർത്തിയിടാൻ പാടില്ല. ഗതാഗത തടസ്സം ഉണ്ടാകുന്ന രീതിയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്. കൂടാതെ പുഴയിൽ വരുന്ന ചെറുവള്ളങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ട്രാക്കിന് സമീപവും ഫിനിഷിങ്ങ് പോയിൻ്റിന് സമീപവും ചെറുവള്ളങ്ങൾക്ക് പ്രവേശനമില്ല. കുട്ടികളെയും സ്ത്രീകളെയും കൊണ്ടും ചെറുവള്ളങ്ങൾ പുഴയിൽ ഇറക്കുവാൻ പാടില്ല. ട്രാക്കിന് കുറുകെ പോകുന്ന വള്ളങ്ങൾ പിടിച്ചെടുക്കുന്നതാണ്.
No comments