Breaking News

ജില്ലാ ശാസ്ത്രോൽസവത്തിന്റെ ലോഗോ പ്രകാശനം കക്കാട്ട് സ്കൂളിൽ നടന്നു

ഒക്ടോബർ 24, 25 തീയതികളിൽ കക്കാട്ട്ഗവ: ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന ജില്ലാ ശാസ്ത്രോൽസവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡൻഡ് എസ് പ്രീത സ്കൂൾ ഹെഡ് മാസ്റ്റർ കെ എം ഈശ്വരന് നൽകിയാണ് പ്രകാശനം ചെയ്തത്. പി ടി എ പ്രസിഡൻൻ്റ് പി വി രാമകൃഷ്ണൻ അധ്യക്ഷനായി. പഞ്ചായത്ത് മെമ്പർമാരായ വി രാധ, പി സത്യ,എ ഷൈലജ, സംഘാടകസമിതി വൈസ് ചെയർമാൻ കെ പ്രഭാകരൻ, എന്നിവർ സംസാരിച്ചു. ഹരീഷ് കോളംകുളമാണ് ലോഗോ തയ്യാറാക്കിയത്.

No comments