സി.പി.എം ബിരിക്കുളം ലോക്കൽ കമ്മിറ്റി കെ ഭാസ്കരൻ അനുസ്മരണം നടത്തി
സി.പി.ഐ.എം ബിരിക്കുളം മുൻ ലോക്കൽ സെക്രട്ടറിയും കർഷക സംഘം നേതാവും എൻ.ജി.ഒ യുണിയൻ മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന മയ്യങ്ങാനത്തെ കെ.ഭാസ്ക്കരന്റെ 4 -ാം ചരമവാർഷികം ആചരിച്ചു. എരിയാ കമ്മിറ്റി അംഗം കെ. ലക്ഷ്മണൻ പതാക ഉയർത്തി.. അനുസ്മരണ സമ്മേളനം സി.പി.ഐ എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സാബു അബ്രാഹാം ഉത്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം അനിഷ് ടി അദ്ധ്യക്ഷത വഹിച്ചു. കെ.ലക്ഷ്മണൻ , പാറക്കോൽ രാജൻ . എം.വി.രതീഷ്, ഏ ആർ.രാജു, എം ലക്ഷ്മി, വി കെ നാരായണൻ , വി.മോഹനൻ, എം.രാജൻ സംസാരിച്ചു. കെ.രമേശൻ സ്വാഗതം പറഞ്ഞു.
No comments