കെ.എസ്.ബി.എ സംസ്ഥാന നേതൃത്വ പഠന ക്ലാസ് നടത്തി
കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ സംസ്ഥാന പഠന ക്ലാസ് നടത്തി.
ഹൊസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പഠന ക്ലാസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ഉമ്മർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.എൻ. ശശികുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി മുൻ പ്രസിഡന്റ് ഇ.എസ്. ഷാജി, സംസ്ഥാന പ്രസിഡന്റ് കെ. ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ.ബഷീർ എന്നിവർ ക്ലാസ് എടുത്തു. കാസർകോട് ജില്ലാ സെക്രട്ടറി ആർ.രമേശൻ സ്വാഗതവും സംസ്ഥാന സെക്രട്ടറി എ.ടി. സലീം നന്ദിയും പറഞ്ഞു.
കേരളത്തിലെ 14 ജില്ലകളിലും നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പഠന ക്ലാസിൽ പങ്കെടുത്തു.
No comments