Breaking News

വയോജന ക്ഷേമ പെൻഷൻ പതിനായിരം രൂപയായി വർദ്ധിപ്പിക്കണം കേരള സീനിയർ സിറ്റിസൺസ് ഫോറം നീലേശ്വരം യൂണിറ്റ്

നിത്യോപയോഗ സാധനങ്ങളുടെയും മറ്റു അനുബന്ധ സാധന സാമഗ്രികളുടേയും വില വർദ്ധിച്ചു കൊണ്ടേയിരിക്കുന്ന പശ്ചാത്തലത്തിൽ നിലവിൽ ലഭിച്ചു വരുന്ന 1600 രൂപ തീരെ അപര്യാപതമായതിനാൽ വയോജന ക്ഷേമ പെൻഷൻ പതിനായിരം രൂപയായി വർദ്ധിപ്പിക്കണമെന്നും കേരള സീനിയർ സിറ്റിസൺസ് ഫോറം നീലേശ്വരം യൂണിറ്റ് യോഗം കേന്ദ്ര -സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. കോറോണ കാലത്ത് നിർത്തിവെച്ച റെയിൽവേ ആനുകൂല്യം പുന:സ്ഥാപിക്കാത്തതിലും യോഗം പ്രതിഷേധിച്ചു. ജില്ലാ സെക്രട്ടരി കെ. സുകുമാരൻ മാസ്റ്റർ യോഗം ഉത്ഘാടനം ചെയ്തു . യുണിറ്റ് പ്രസിഡണ്ട് എം. നാരായണൻ നായർ അധ്യക്ഷം വഹിച്ചു . നീലേശ്വരം പഞ്ചായത്ത് / മുൻസിപ്പൽ കമ്മിറ്റിയുടെ പ്രസിഡണ്ടായിരുന്ന അന്തരിച്ച പി.യു. ഡി നായരുടെ അനുസ്മരണ പ്രഭാഷണവും ജില്ലാ സെക്രട്ടറി നിർവ്വഹിച്ചു . കലാപ്രവർത്തന രംഗത്ത് 50 വർഷം പൂർത്തിയാക്കിയ യുണിറ്റ് വൈസ് പ്രസിഡന്റ് ആർട്ടിസ്റ്റ് എ.കെ. കൃഷ്ണനെയും പത്ര വിതരണ രംഗത്ത് 50 വർഷം പൂർത്തിയാക്കിയ യൂണിറ്റിലെ സജീവ മെമ്പറായ ടി.വി. നാരായണൻ നായരെയും ജില്ലാ സെകട്ടറി പൊന്നാട അണിയിച്ച് ആദരിച്ചു . പി. രാഘവൻ നായർ , കെ. സുധാകരൻ നായർ , ജില്ലാ വനിത വേദി ട്രഷറർ ഭാരതി ദേവി , മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് പി.വി. ഗോപാലകൃഷ്ണൻ നായർ , സംസ്ഥാന കൗൺസിലർ ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ , രതീഷ് ഡി നായർ പ്രസംഗിച്ചു. ആർട്ടിസ്റ്റ് എ.കെ. കൃഷ്ണൻ , ടി.വി. നാരായണൻ നായർ മറുപടി പ്രസംഗം നടത്തി . യൂണിറ്റ് സെക്രട്ടറി പി.യു. കെ. നായർ സ്വാഗതവും ട്രഷറർ വി. മുരളീധരൻ നമ്പ്യാർ നന്ദിയും പറഞ്ഞു .

No comments