Breaking News

നീലേശ്വരം കോട്ടപ്പുറം സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് ദ്വിദിന സഹവാസ ക്യാമ്പ് *"തണൽ 2K25"* സംഘടിപ്പിച്ചു..

നീലേശ്വരം കോട്ടപ്പുറം സി ഏച്ച് എം കെ എസ് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് യൂണിറ്റ് ഒന്നാംവർഷ വിദ്യാർഥികൾക്കായി ദ്വിദിന സഹവാസ ക്യാമ്പ് *"തണൽ 2K25"* സംഘടിപ്പിച്ചു.

ക്യാമ്പിൽ വനിത ശിശുക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സമം സാദരം പ്രോജക്ടിന്റെ ഭാഗമായി ലിംഗ വിവേചനത്തിനും സ്ത്രീധനത്തിനും എതിരെ കോട്ടപ്പുറം തെരുവിൽ വോളണ്ടിയർമാർ, ജനപ്രതിനിധികൾ, പിടിഎ ഭാരവാഹികൾ, അധ്യാപക അനധ്യാപകർ, 
'സമത്വജാല' തെളിയിച്ച് പ്രതിജ്ഞ എടുത്തു. നീലേശ്വരം മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അരിഞ്ചിറ സമത്വജാല ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡൻറ് അബ്ദുൽ മജീദ്, എസ്.എം.സി. ചെയർമാൻ മുഹമ്മദ് കുഞ്ഞി, ഹയർസെക്കൻഡറി പ്രിൻസിപ്പൽ നിഷ ബി, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ജയ കെ, സ്റ്റാഫ് സെക്രട്ടറി സീന, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സാജിദ്, മറ്റ് അധ്യാപക അനധ്യാപകർ ചടങ്ങിന് നേതൃത്വം നൽകി. ക്യാമ്പിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കെടുത്തു.

No comments