നീലേശ്വരം സീനിയർ ചേംബർ ജീവൻ രക്ഷാ പരിശീലനം സംഘടിപ്പിച്ചു.
സീനിയർ ചേംബർ ഇന്റർനാഷണൽ നീലേശ്വരം കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയുടെ സഹകരണത്തോടെ പള്ളിക്കര ക്ലാസ്സിക് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൽ വെച്ച് ജീവൻ രക്ഷാ പരിശീലനം സംഘടിപ്പിച്ചു. ചടങ്ങിൽ സീനിയർ ചേംബർ പ്രസിഡണ്ട് കെ ഗിരീഷ് കുമാർ അധ്യക്ഷനായി. മുഖ്യാഥിതിയായ ഡോ: വി സുരേശൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി കെ ദീപേഷ്, ട്രഷറർ ഡോ: പി രതീഷ്, മുൻ ദേശീയ അധ്യക്ഷൻ ഡോ: എ മുരളീധരൻ, കാസർഗോഡ് മിംസ് ആശുപത്രി സർജറി വിഭാഗം തലവൻ ഡോ : വിനോദ് കുമാർ, ക്ലബ്ബ് സെക്രട്ടറി പി ഷിനോജ്, ടി വി രാജേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ അത്യാഹിത വിഭാഗം ഫിസിഷ്യൻ ഡോ: ഫാരിസ് മുഹമ്മദിന്റെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷ, അടിസ്ഥാന ജീവൻ രക്ഷ എന്നിവയിൽ പ്രായോഗിക പരിശീലനവും, ഹൃദയാഘാതം, പൊള്ളൽ, പാമ്പ് കടി, പേവിഷബാധ, പക്ഷാഘാതം എന്നിവയുടെ ബോധവത്കരണ ക്‌ളാസ്സും നടത്തി.
No comments