നീലേശ്വരം പേരോൽ ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ ചണ്ഡികാഹോമം നടത്തി
നവരാത്രിയാഘോഷങ്ങളുടെ ഭാഗമായി നീലേശ്വരം പേരോൽ ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ ചണ്ഡികാഹോമം നടത്തി. തന്ത്രി യോഗേഷ് ഭട്ട് ഹൊസ്ദുർഗിന്റെ കാർമികത്വത്തിലായിരുന്നു ചടങ്ങ്. എൻ.വെങ്കിടേഷ് പ്രഭു, വരലക്ഷ്മി പ്രഭു, ഡോ. എൻ.ആർ.റാവു, ഗീതാ റാവു, ഡോ. കാർത്തിക് റാവു, സുമംഗല പൈ, ചന്ദ്രമോഹൻ നായിക്, ശൈല നായിക് എന്നിവർ നേതൃത്വം നൽകി. കുമാരി പൂജ, ശ്രീപൂജയും നടത്തി.
ഹോമത്തിന്റെ ഭാഗമായി
സുരേഷ് പുരോഹിത് കാർക്കള ശ്രീകൃഷ്ണന്റെയും ശ്രീദുർഗാ ഭഗവതിയുടെയും രംഗോലി ഒരുക്കി. ഇദ്ദേഹത്തെ ഡോ. കാർത്തിക് റാവു, ഗീതാ റാവു എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു.
No comments