Breaking News

ഉന്നത വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു

വെസ്റ്റ് എളേരിയിലെ ബേബി ജോൺ മെമ്മോറിയൽ ഗവ: ഐ ടി ഐ (വനിത ) എ ഐ ടി ടി പരീക്ഷയിൽ മികച്ച വിജയം നേടിയ ട്രെയിനികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അനുമോദനയോഗവും ഐ ടി ഐ ഹാളിൽ നടന്നു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മോഹനൻ യോഗം ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ ടി വി രാജീവൻ ട്രെയിനികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. യോഗത്തിൽ ഐ ടി ഐ പി ടി എ പ്രസിഡണ്ട് വി സന്ധ്യ അധ്യക്ഷത വഹിച്ചു. ഐ ടി ഐ പ്രിൻസിപ്പാൾ പി എസ് ബിജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.

No comments