"ബാക്ക് ടു ഫാമിലി " നീലേശ്വരം ബ്ലോക്ക് തല പരിശീലനം സംഘടിപ്പിച്ചു.
ജില്ലാപഞ്ചായത്തിന്റെ സഹകരണത്തോടെ കുടുംബശ്രീ ജില്ലാ മിഷൻ നടപ്പിലാക്കുന്ന അയൽക്കൂട്ടങ്ങളിലൂടെ കുടുംബങ്ങളിലേക്ക് "ബാക്ക് ടു ഫാമിലി " സി ഡി എസ്സ് തല ആർ പി മാർക്കുള്ള ബ്ലോക്ക് തല പരിശീലനം സംഘടിപ്പിച്ചു.നീലേശ്വരം ബ്ലോക്ക് തല പരിശീലനം നീലേശ്വരം നഗരസഭാ ഹാളിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ ടി. വി ശാന്ത ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ സി ഡി എസ്സ് ചെയർപേഴ്സൺ പി എം സന്ധ്യ അധ്യക്ഷത വഹിച്ചു.
സ്ത്രീകളുടെ അവകാശങ്ങൾ തിരിച്ചറിഞ്ഞ് വെല്ലുവിളികൾ കൂട്ടായി നേരിടുന്നതിനുള്ള അറിവുകളും നേത്യ ശേഷിയും ആർജ്ജിച്ച് സാമ്പത്തിക, സാമൂഹിക ശാക്തീകരണ ഇടങ്ങൾ സൃഷ്ടിച്ച് കുടുംബശ്രീ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുക എന്നതാണ് ക്യാമ്പയിനിലൂടെ ലഷ്യമിടുന്നത്. ഒക്ടോബർ രണ്ടാം വാരം മുതൽ ഡിസംബർ രണ്ടാംവാരംവരെ സാധ്യമായ അവധിദിവസങ്ങളിൽ ബ്ലോക്കിലെ വിവിധ സിഡിഎസുകളിലെ തെരഞ്ഞെടുക്കപ്പെട്ട പൊതു വിദ്യാലയങ്ങളിലാണ് മെഗാ ക്യാമ്പയിൻ നടക്കുന്നത്.
കുട്ടിയും അവകാശങ്ങളും, സുരക്ഷിത ബാല്യം മികച്ച രക്ഷാകർതൃത്വം, കുടുംബം-ആരോഗ്യം, സ്ത്രീ ശാക്തീകരണം തുടങ്ങി മേഖലകളിലൂന്നി യുള്ള ശില്പശാല അയൽക്കൂട്ടതലങ്ങളിൽ നടക്കും.
കുട്ടികളുടെ വളർച്ച, സാമൂഹ്യവത്കരണ ഇടങ്ങളിലെ ആരോഗ്യകരമായ ഇടപെടലുകൾ, സാമൂഹ്യ ബന്ധങ്ങളുടെ ആവശ്യകത, ആധുനിക കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാനും അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നതിനും ഉതകുന്ന രക്ഷകർത്യ ശേഷി വികസിപ്പിക്കുന്നതിനുള്ള ധാരണയും ചർച്ചയും അയൽക്കൂട്ടങ്ങളിൽ സജീവ മാക്കുന്നതിന് ക്യാമ്പയിൻ സഹായിക്കും.
നീലേശ്വരം ബ്ലോക്കിലെ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും കുടുംബശ്രീയോടൊപ്പം കാമ്പയിനിന്റെ ഭാഗമാകുന്നുണ്ട്.
കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ രതീഷ് കുമാർ പദ്ധതി വിശദീകരിച്ചു . നീലേശ്വരം നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വി ഗൗരി , വലിയ പറമ്പ സി ഡി എസ് ചെയർപേഴ്സൺ ഇ കെ ബിന്ദു , പിലിക്കോട് സി ഡി എസ് ചെയർപേഴ്സൺ ശാന്ത , പടന്ന സി ഡി എസ് ചെയർ പേഴ്സൺ സി റീന എന്നിവർ സംസാരിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ടി പി ആതിര സ്വാഗതവും സിറ്റി മിഷൻ മാനേജർ എം വി നിതിൻ നന്ദിയും പറഞ്ഞു.
No comments