ഹൊസ്ദുർഗ് ഉപജില്ലാ സ്‌കൂൾ കായികമേള:ദീപശിഖ പ്രയാണത്തിന് നീലേശ്വരം എൻകെബിഎം എയുപിഎസിൽ സ്വീകരണം
നാളെ കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്‌കൂളിൽ തുടങ്ങുന്ന ഹൊസ്ദുർഗ് ഉപജില്ലാ സ്‌കൂൾ കായികമേളയ്ക്ക് മുന്നോടിയായി നടത്തിയ ദീപശിഖാ പ്രയാണത്തിന് നീലേശ്വരം എൻകെബിഎം എയുപി സ്‌കൂളിൽ സ്വീകരണം നൽകി.
രാജാസ് സ്‌കൂളിലെ കുട്ടികൾ ദീപശിഖ ഏറ്റുവാങ്ങി. എൻകെബിഎം എയുപിഎസ് ഹെഡ്മിസ്ട്രസ് ജ്യോതിലക്ഷ്മി ടീച്ചർ, രാജാസ് സ്‌കൂൾ അധ്യാപകൻ അവിനാശ്, നീലേശ്വരം എസ്‌ഐ, രാജേഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. കാഞ്ഞങ്ങാട് ദുർഗ സ്‌കൂൾ അധ്യാപകരായ കെ.വിജയകൃഷ്ണൻ, ജയൻ വെള്ളിക്കോത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ദീപശിഖാ പ്രയാണം.
No comments