Breaking News

ഓൾ കേരള ഒപ്റ്റിക്കൽ അസോസിയേഷൻ ജില്ലാ കൺവെൻഷൻ നടത്തി

ഓൾ കേരള ഒപ്റ്റിക്കൽ അസോസിയേഷൻ ജില്ലാ കൺവെൻഷനും ഫാമിലി വെൽഫെയർ സ്‌കീം അംഗത്വ കാർഡ് വിതരണവും നടത്തി.
കാഞ്ഞങ്ങാട് വ്യാപാരഭവൻ ഹാളിൽ നടന്ന പരിപാടി കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.പി.ഇസ്മായിൽ അധ്യക്ഷത വഹിച്ചു. വെൽഫെയർ ഫണ്ട് വൈസ് ചെയർമാൻ ജോർജ് വർഗീസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീവത്സൻ, സെക്രട്ടറി സക്കരിയ്യ ഫാസിൽ, ജില്ലാ ട്രഷറർ സി.കെ.ശംസുദ്ദീൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.മഷൂദ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് സി.വി.സുരേഷ് ബാബു നന്ദിയും പറഞ്ഞു. വെൽഫെയർ ഫണ്ടിൽ അംഗമാകുന്ന വ്യാപാരിയുടെ കുടുംബത്തിന് ആറ് ലക്ഷം രൂപ നൽകും. നവംബർ എട്ട്, ഒൻപത് തീയതികളിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാനും കൺവെൻഷൻ തീരുമാനിച്ചു.

No comments