Breaking News

താമരശ്ശേരി താലൂക്ക് ആശുപത്രി കൊലപാതക ശ്രമം: നീലേശ്വരം താലൂക്ക് ആശുപത്രി ജീവനക്കാർ പ്രതിഷേധ ദിനം ആചരിച്ചു

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ നടന്ന കൊലപാതക ശ്രമത്തിനെതിരെ നീലേശ്വരം താലൂക്ക് ആശുപത്രി ജീവനക്കാർ പ്രതിഷേധ ദിനം ആചരിച്ചു. പ്രതിഷേധ യോഗം ആശുപത്രി സൂപ്രണ്ട് ഡോ. ടി. രഞ്ജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം നടപടികൾക്കെതിരെ മനുഷ്യ മനസ്സാക്ഷി ഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നു എന്നും, സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ആരോഗ്യ പ്രവർത്തകർക്ക് ഒരുക്കേണ്ട ബാദ്ധ്യത സർക്കാറിനാണെന്നും യോഗം വിലയിരുത്തി. യോഗത്തിൽ ഐ.എം.എ കാഞ്ഞങ്ങാട് മുൻ പ്രസിഡൻ്റ് ഡോ. വി. സുരേശൻ, ഡോ. ബിനോ ജോസ്, ഡോ. സുനിത. പി. എൻ , ഹെൽത്ത് സുപ്പർവൈസർ അജിത്ത് ഫിലിപ്പ്, കെ.ജി.എൻ.എയെ പ്രതിനിധീകരിച്ച് സി.പി. രശ്മി എന്നിവർ സംസാരിച്ചു

No comments