ഇന്ന് ലോക അധ്യാപക ദിനം: വിദ്യാർത്ഥികൾക്കൊപ്പം എന്നും ഈ അദ്ധ്യാപകൻ.
ഇന്ന് ലോക അധ്യാപക ദിനം വിദ്യാർത്ഥികൾക്കൊപ്പം എന്നും ഈ അദ്ധ്യാപകൻ.
കാഞ്ഞങ്ങാട് സൗത്ത്
സർക്കാർ വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം അദ്ധ്യാപകനും, കരിയർ മാസ്റ്ററും നാഷണൽ സർവ്വീസ് സ്കീം കാസർകോട് ടൗൺ ക്ലസ്റ്റർ കോർഡിനേറ്ററുമായ സമീർ സിദ്ദീഖിയാണ് സ്വജീവിതത്തിലെ നല്ല നിമിഷങ്ങൾ മുഴുവനും സ്വന്തം വിദ്യാർത്ഥികൾക്കും അശരണരായ സഹജീവികൾക്കും നൽകി അദ്ധ്യാപക സമൂഹത്തിന് തന്നെ മാതൃകയാകുന്നത്.
വിദ്യാർത്ഥികൾക്ക് അറിവ് നൽകുന്നതിനിടയിലും ഈ അധ്യാപകൻ രക്തം നൽകിയത് നിരവധി പേർക്ക്.
സർക്കാരിൻ്റെ മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമായി ലോക അവയവദാന ദിനത്തിൽ സ്വന്തം പേരിലും മറ്റുള്ളവരെക്കൊണ്ടും മൂവായിരത്തിലധികം അവയവദാന സമ്മതപത്രം ഒപ്പിട്ട് ശേഖരിച്ചത്. സാമൂഹ്യ നീതി വകുപ്പ് നടത്തിയ ലഹരിക്കെതിരെ കൈകോർക്കാം ലഹരി വിമുക്ത എറണാകുളം എന്ന ക്യാമ്പയിനിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നതിന് നേതൃത്വം നൽകി ഒന്നാം സമ്മാനം നേടി. വിദ്യാർത്ഥികൾക്ക് കരാട്ടെ, നീന്തൽ, പ്രഥമ ശുശ്രുഷ, ക്രിത്രിമ ശ്വാസം നൽകുന്നതിനുള്ള സി.പി.ആർ തുടങ്ങിയവയിൽ പരിശീലനം നൽകി. മാറാടി ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോവിഡ് രോഗികളുടെ വീട്ടിൽ പോയി വോട്ട് ചെയ്യിപ്പിക്കുന്നതിനുള്ള സ്പെഷ്യൽ പോളിംഗ് ഓഫീസർ ആയും സേവനമനുഷ്ഠിച്ചു.
സഹവാസിക്കൊരു വീട് പദ്ധതി പ്രകാരം ഭവന രഹിതരായവർക്ക് വീട് നിർമ്മിച്ച് കൊടുക്കുന്നതിനുള്ള സഹായം, സൗജന്യ വീട് വൈദ്യുതീകരണം, സ്നേഹ സഞ്ജീവനി പദ്ധതി പ്രകാരം നിർദനരായ കുടുംബങ്ങൾക്കും രോഗികൾക്കും മരുന്ന്, വീൽചെയർ, ഭക്ഷണം, വസ്ത്രങ്ങൾ, ഡയാലിസിസിനുള്ള സഹായം തുടങ്ങിയവ എത്തിക്കുക. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ക്യാൻസർ രോഗികൾക്കും സാന്ത്വന സ്പർശവും കൈത്താങ്ങാവാനും വേണ്ടി ഫണ്ട് സ്വരൂപിക്കുവാനായി ഉണക്ക ചാണകവും, ഗോമൂത്രവും വിറ്റും, ഭക്ഷ്യമേള നടത്തിയും, പഴയ ന്യൂസ് പേപ്പർ വിറ്റും തുക കണ്ടെത്തി. പഴയതും ഉപയോഗപ്രദവുമായ മൂവായിരത്തിലേറെ വസ്ത്രങ്ങൾ ശേഖരിച്ച് പാവങ്ങൾക്ക് നൽകി, ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് നിർമ്മിക്കുന്നതിനായി വിദ്യാർത്ഥിനികളെയും അധ്യാപികമാരെക്കൊണ്ടും, സുമനസുകളെ കൊണ്ടും ഇരുന്നൂറിലധികം പേരുടെ തലമുടി മുറിച്ച് നൽകുന്നതിന് വേണ്ട പ്രചോദനം നൽകി.
സ്ത്രീകളുടെ ഉന്നമനത്തിനായും സ്വയം തൊഴിൽ പഠിപ്പിക്കുന്നതിനുമായി കുടുംബശ്രീ പ്രവർത്തകർക്ക് എൽ.ഇ.ഡി ബൾബ് നിർമ്മാണവും സർവ്വീസിംഗിലും, ടോയിലറ്റ് ക്ലീനിംഗ് ലോഷൻ, ഹാൻഡ് വാഷ്, സോപ്പ്, പേപ്പർ ക്യാരി ബാഗ്, തുണി സഞ്ചി തുടങ്ങിയവ നിർമ്മിക്കുന്നതിനും വേണ്ട പരിശീലനം നൽകി.
മുൻ രാഷ്ടപതി എ.പി ജെ അബ്ദുൽ കലാമിന്റെ ഓർമ്മയ്ക്കായി "ആയിരം അഗ്നിച്ചിറകുകൾ" എന്ന പേരിൽ വിദ്യാർത്ഥികളുടെയും, സ്വന്തം വീട്ടിലും പൊതുജനങ്ങൾക്കായി ആയിരത്തിൽപരം പുസ്തകങ്ങളുള്ള ഹോംലൈബ്രറി സ്ഥാപിച്ചു.
മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്ന എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർക്ക് സംസ്ഥാന സർക്കാർ നല്കുന്ന മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള ഡയറക്ടറേറ്റ് തലത്തിലും സംസ്ഥാന തലത്തിലുമുള്ള അവാർഡ് ,കേന്ദ്ര ഗവൺമെന്റ് നൽകുന്ന നാഷണൽ യങ്ങ് ലീഡേഴ്സ് അവാർഡ്, കേന്ദ്ര സർക്കാർ നീതി ആയോഗിന്റെ റിസോഴ്സ് എൻ.ജി.ഒ. ആയ സോഷ്യൽ റിസർച്ച് സൊസൈറ്റി മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ നാമധേയത്തിൽ ഏർപ്പെടുത്തിയ "എമിനൻ്റ് റ്റീച്ചർ അവാർഡ്" മലയാള മനോരമ നല്ലപാഠം, മാതൃഭൂമി സീഡ് ക്ലബ്ബ് തുടങ്ങിയവയിലെ മികച്ച റ്റീച്ചർ കോർഡിനേറ്റർക്കുള്ള അവാർഡും ലഭിച്ചു. അവാർഡ് തുക മുഴുവൻ ജീവകാരുണ്യ പ്രവർത്തനത്തിനായി മാറ്റിവച്ചു.
കോവിഡ് 19 കാലഘട്ടത്തിലെ മികച്ച മാതൃകാ പ്രവർത്തനങ്ങൾക്ക് എ.പി.ജെ അബ്ദുൽ കലാം സ്റ്ററ്റഡി സെൻ്റർ ഏർപ്പെടുത്തിയ എ.പി.ജെ കലാം പുരസ്കാരവും മനോരമ മലബാർ ഗോൾഡ് ഏർപ്പെടുത്തിയ ഗോൾഡൻ സല്യൂട്ട് അംഗീകാരവും ലഭിച്ചു. അധ്യാപന രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ലാൽ ബന്ധുരാജ് നാരായൺജി ഫൗണ്ടേഷൻ നൽകിയ കർമ്മ സേവപുരസ്കാരം, മികച്ച സാമൂഹിക സേവനത്തിന് അടൂർ ഭാസി കൾച്ചറൽ ഫോറം നൽകുന്ന കർമ്മ രത്ന പുരസ്കാരം, മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതിനുള്ള ഗാന്ധി സേവ പുരസ്കാരം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് സംസ്ഥാന മദ്യ വർജന സമിതി ഏർപ്പെടുത്തിയ മികച്ച ലഹരി വിരുദ്ധ പ്രവർത്തകനുള്ള പുരസ്കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കേരളത്തിനെ പ്രതിനിധീകരിച്ച് കർണ്ണാടകയിൽ നടന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ കേരള എൻ.എസ്.എസ് ടീമിനെ നയിച്ചു. , മികച്ച രക്തദാന പ്രവർത്തനങ്ങൾക്കുള്ള തെർമോ പെൻ പോൾ അവാർഡ്, പ്രിഷ്യസ് ഡ്രോപ്പ്സ് എക്സലൻസി അവാർഡ്, മികച്ച കാർഷിക പ്രവർത്തനങ്ങൾക്കുള്ള കൃഷിപാഠം സ്കൂൾ അവാർഡ്, മികച്ച കർഷക അധ്യാപകനുള്ള കേരള ബാല കൃഷിശാസ്ത്ര കോൺഗ്രസ് അവാർഡ്. കൂടാതെ ജീവകാരുണ്യം, ഊർജ സംരക്ഷണം, പരിസ്തിഥി സംരക്ഷണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിയ്ക്കുന്നു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 2020 വൃക്ഷത്തൈകൾ നട്ട "നന്മ മരം ചലഞ്ച് പദ്ധതി, ഹാർട്ട് ഫോർ എത്ത് എന്ന അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ഗ്രീനത്തോൺ പദ്ധതിയുമായി ചേർന്ന് വിദേശ രാജ്യങ്ങളിലെ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ കൊണ്ട് അൻപതിനായിരത്തിലധികം വൃക്ഷത്തൈകൾ നടുകയും മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള നാഷണൽ അവാർഡും ലഭിച്ചിട്ടുണ്ട്. സ്വന്തം ജന്മദിനത്തിലും വിവാഹ വാർഷിക ദിനത്തിലും മറ്റ് വിശേഷ ദിവസങ്ങളിലും വൃക്ഷത്തൈകൾ വച്ച് പിടിപ്പിച്ച് മാതൃകയാകുകയും മറ്റുള്ളവർക്ക് പ്രചോദനമാകുകയും ചെയ്തിട്ടുണ്ട്.
നാഷണൽ സർവ്വീസ് സ്കീം വോളന്റിയേഴ്സ്, സ്റ്റുഡൻറ്സ് പോലീസ് കേഡറ്റ്സ്, എൻ.സി.സി, സ്കൂൾ , കോളേജ് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, റസിഡൻ്റ് അസോസിയേഷൻ അംഗങ്ങൾ തുടങ്ങിയവർക്ക് മോട്ടിവേഷൻ, പാരന്റിംഗ്, ഓൺലൈൻ ഗയിംസ്, സൈബർ ലോ തുടങ്ങിയ മേഖലകളിൽ ആയിരത്തിലധികം ക്ലാസുകൾ എടുത്തിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ മക്കൾക്കൊപ്പം പദ്ധതിയുടെയും, നാഷണൽ സർവീസ് സ്കീമിൻ്റെയും സംസ്ഥാന റിസോഴ്സ് പേഴ്സണുമാണ്.
കോവിഡ് മഹാമാരിക്കാലത്ത് ഓൺലൈൻ പഠനത്തിൻ്റെ ഭാഗമായി വി.എച്ച്.എസ്.ഇ യുടെ ഒഫിഷ്യൽ ചാനലായ ഇ-വിദ്യാലയത്തിലൂടെ ലൈവ് സ്റ്റോക് മാനേജ്മെൻ്റ് വിഷയത്തിൽ നിരവധി വീഡിയോ ക്ലാസുകൾ പ്രക്ഷേപണം ചെയ്തിട്ടുണ്ട്, സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള എസ്.സി ഇ.ആർ.റ്റി വി.എച്ച്.എസ്.ഇ വിദ്യാർത്ഥികൾക്കായി ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് വിഷയത്തിൽ പുറത്തിറക്കിയ പുസ്തകത്തിന്റെ രചയിതാവാണ്, തയ്യാറാക്കുന്ന പാനലിലെ അംഗവുമാണ്. വി.എച്ച്.എസ്.ഇ വിഭാഗത്തിലെ അംഗീകൃത അധ്യാപക സംഘടനയായ വൊക്കേഷണൽ ഇൻസ്ട്രക്ടേഴ്സ് അസോസിയേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, ട്രഷറർ, വി.എച്ച്.എസ്.ഇ സർട്ടിഫിക്കറ്റ് ഹോൾഡേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ്, നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ, കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ തൃശൂരിൽ വച്ച് നടത്തിയ അഗ്രി ഹാക്കത്തോണിൻ്റെ ജൂറി മെമ്പറായിരുന്നു. തുടങ്ങി നിരവധി സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്
ദി കേക്ക് ഗേൾ എന്ന ഹോം ബേക്കർ ഉടമയായ തസ്നിം സമീർ ഭാര്യയും കാഞ്ഞങ്ങാട് ദുർഗ സ്കൂളിലെ എട്ടാം ക്ലാസുകാരൻ റൈഹാൻ സമീർ മകനുമൊത്ത് കാരാട്ട് വയലിലെ നളിനം അപ്പാർട്ട്മെൻ്റിലാണ് താമസം
No comments