Breaking News

മടിക്കൈ പഞ്ചായത്ത് മാതൃകാ ഹോമിയോ ഡിസ്പെൻസറി എസ് ടി മേഖല ഹോമിയോ മെഡിക്കൽ ക്യാമ്പും, സൗജന്യ രക്ത പരിശോധനയും നടത്തി

മടിക്കൈ ഗ്രാമ പഞ്ചായത്ത് സർക്കാർ മാതൃകാ ഹോമിയോ ഡിസ്പെൻസറി എരിക്കുളം 2025-26 വാർഷിക പദ്ധതി എസ് ടി മേഖല ഹോമിയോ മെഡിക്കൽ ക്യാമ്പും, സൗജന്യ രക്ത പരിശോധനയും സംഘടിപ്പിച്ചു. കണ്ടം കുട്ടിചാൽ നവോദയ വായനശാല ഹാളിൽ സംഘടിപ്പിച്ച പരിപാടി മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീത എസ് ഉദ്ഘാടനം നിർവ്വഹിച്ചു.വാർഡ് മെമ്പർ സുഹറ വി അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൺവീനർ ബി രാമചന്ദ്രൻ, മുൻ വാർഡ് മെമ്പർ ജഗദീശൻ, ഉന്നതി മൂപ്പൻ ഗോപി സി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജി എച്ച് ഡി എരിക്കുളം മെഡിക്കൽ ഓഫീസർ ഡോ: മുജീബ് റഹ്മാൻ സി.എച്ച്. സ്വാഗതവും,എസ് ടി പ്രൊമോട്ടർ മഹേഷ് ഇ നന്ദിയും പറഞ്ഞു.

No comments