നീലേശ്വരം ശ്രീ തളിയിൽ നീലകണ്ഠേശ്വര ക്ഷേത്ര നവീകരണ ബ്രഹ്മ കലശ മഹോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.
നീലേശ്വരം ശ്രീ തളിയിൽ നീലകണ്ഠേശ്വര ക്ഷേത്രത്തിൽ 2028 ൽ നടക്കുന്ന നവീകരണ ബ്രഹ്മ കലശ മഹോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. ക്ഷേത്രം തന്ത്രി തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. കെ സി മാനവർമ്മ രാജ അധ്യക്ഷനായി. യോഗത്തിൽ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ രാജേഷ്, ഡോക്ടർ കെ സി കെ രാജ, കെ വി വിനോദ്, സുരേഷ് കൊക്കോട്ട് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ചെയർമാൻ കെ സി മാനവർമ്മ രാജ, വർക്കിംഗ് ചെയർമാൻ പി കുഞ്ഞിരാമൻ നായർ, ജനറൽ കൺവീനർ കെ വി വിനോദ് ട്രഷറർ ടി രാജേഷ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവരെ തിരഞ്ഞെടുത്തു യോഗത്തിൽ ഏകദേശം 500 ഓളം പേർ പങ്കെടുത്തു
No comments