Breaking News

നീലേശ്വരം കിഴക്കൻകൊഴുവൽ ഐശ്വര്യ വനിതാസമാജം ജനറൽബോഡി യോഗം ചേർന്നു.

നീലേശ്വരം കിഴക്കൻകൊഴുവൽ ഐശ്വര്യ വനിതാസമാജം ജനറൽബോഡി യോഗം ചേർന്നു.
എൻഎസ്എസ് വനിതാസമാജം പ്രസിഡന്റ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഉഷ ടീച്ചർ ഉദ്ഘാടനം ചെയ്തു. ദാക്ഷായണി എറുവാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗിരിജ രാമചന്ദ്രൻ റിപ്പോർട്ടും ട്രഷറർ പത്മ ഹരീന്ദ്രൻ വരവ്‌ചെലവ് കണക്കുകളും അവതരിപ്പിച്ചു. താലൂക്ക് യൂണിയൻ വനിതാസമാജം സെക്രട്ടറി ശാന്തമ്മ ടീച്ചർ സംഘടനാകാര്യങ്ങൾ വിശദീകരിച്ചു. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നിയന്ത്രിച്ചു. 
കിഴക്കൻകൊഴുവൽ എൻഎസ്എസ് കരയോഗം പ്രസിഡന്റ് രവീന്ദ്രൻ നായർ കോറോത്ത്, സെക്രട്ടറി പത്മനാഭൻ നായർ മാങ്കുളം, വനിതാ സമാജം വൈസ് പ്രസിഡന്റ് തങ്കമണി ടീച്ചർ എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി രമണി മോഹൻദാസ് നന്ദി പറഞ്ഞു. ഭാരവാഹികൾ: ദാക്ഷായണി എറുവാട്ട് (പ്രസിഡന്റ്), രമണി മോഹൻദാസ് (വൈസ് പ്രസിഡന്റ്), ഗിരിജ രാമചന്ദ്രൻ (സെക്രട്ടറി), പ്രസന്ന മുതിരക്കാൽ (ജോയിന്റ് സെക്രട്ടറി), പത്മ ഹരീന്ദ്രൻ (ട്രഷറർ).

No comments