നീലേശ്വരം പള്ളിക്കര ശ്രീദുർഗ ബാലഗോകുലം മികവ് തെളിയിച്ചവരെ ആദരിച്ചു
നീലേശ്വരം പള്ളിക്കര ശ്രീ ദുർഗ ബാലഗോകുലം എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെയും ബൾഗേറിയയിൽ നടന്ന പഞ്ചഗുസ്തി. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജോഷ്യ മുണ്ടേമാട്, കൂഡോ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ പൂർണ്ണ സന്തോഷ് എന്നിവരെയും അനുമോദിച്ചു. രാജിവ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. സദാനന്ദൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.മുൻ ഇന്ത്യൻ താരം വിജയകുമാർ പള്ളിക്കര വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. പള്ളിക്കര ഭഗവതി ക്ഷേത്രം ട്രസ്റ്റി ചെയർമാൻ കുഞ്ഞിക്കണ്ണൻ സംസാരിച്ചു.
No comments