ചെർക്കള മാർത്തോമാ ബധിര വിദ്യാലയത്തിൽ ലോക ആംഗ്യഭാഷ ദിനം ആചരിച്ചു
ചെർക്കള മാർത്തോമാ ബധിരവിദ്യാലയത്തിൽ ലോക ആംഗ്യഭാഷാ ദിനം ആചരിച്ചു. മാർത്തോമാ ബധിരവിദ്യാലയം, സൈനബ ബി എഡ് കോളേജ് സംയുക്തമായിട്ടാണ് ദിനാചരണം നടത്തിയത്.എല്ലാ വർഷവും സെപ്റ്റംബർ 23 ആം തിയതി ആണ് ലോക ആംഗ്യഭാഷ ദിനമായി ആചരിക്കുന്നത്.2017ൽ ഐക്യരാഷ്ട്രസഭയാണ് പ്രമേയത്തിലൂടെ ഈ ദിനം പ്രഖ്യാപിച്ചത്.ബധിരരായ ആളുകളുടെയും മറ്റ് ആംഗ്യ ഭാഷ ഉപയോഗിക്കുന്നവരുടെയും ഭാഷാപരവും സാംസ്‌കാരികപരമായ വൈവിധ്യം സംരക്ഷിക്കുന്നതിനും അവബോധം വളർത്തുന്നതിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. മാർത്തോമാ ബധിരവിദ്യാലയത്തിലെ ആംഗ്യഭാഷ ദിനാചരണം ചെർക്കള സൈനബ ബി എഡ് കോളേജ് പ്രിൻസിപ്പാൾ ഡോ. നീന എം കെ ഉൽഘാടനം ചെയ്തു. മാർത്തോമാ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. മാത്യു ബേബി അധ്യക്ഷൻ ആയിരുന്നു. സൈനബ കോളേജ് സ്റ്റാഫ് അഡ്വൈസർ പ്രൊ. അലീന എൽ സണ്ണി മുഖ്യാഥിതി ആയിരുന്നു. പ്രൊ. വിനീത് ആംഗ്യഭാഷ സംബന്ധിച്ച് ക്ലാസ്സ് എടുത്തു. ആമീൻ ഹുസൈൻ, യമുന ജി ഉത്തമൻ, ബിന്ദു എ കെ, ബിജു എബ്രഹാം എന്നിവർ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ജോഷിമോൻ കെ ടി സ്വാഗതവും പ്രധാനാധ്യാപിക ഷീല എസ് നന്ദിയും അർപ്പിച്ചു സംസാരിച്ചു.
No comments