Breaking News

നാച്ചുറൽ ബോഡി ബിൽഡിങ് മിസ്റ്റർ കേരള മത്സരം: 55 കിലോ വിഭാഗത്തിൽ നീലേശ്വരം സ്വദേശിയായ വെൽഡിങ് തൊഴിലാളി ചാമ്പ്യൻ

എറണാകുളം സെന്റ് ആൽബർട്സ് കോളേജിൽ നടന്ന നാച്ചുറൽ ബോഡി ബിൽഡിങ് മിസ്റ്റർ കേരള മത്സരത്തിലെ 55 കിലോ വിഭാഗത്തിൽ നീലേശ്വരം അനന്തംപള്ളയിലെ എ.പി.സുധീഷ് ചാമ്പ്യനായി. 
സീനിയർ 55 കിലോ വിഭാഗത്തിലാണ് വെൽഡിങ് തൊഴിലാളിയായ സുധീഷ് ചാമ്പ്യനായത്. കർഷക തൊഴിലാളികളായ മല്ലക്കര കൃഷ്ണന്റെയും ഗീതയുടെയും മകനാണ്.

No comments