Breaking News

കാഞ്ഞങ്ങാട് നഗരസഭാ കേരളോത്സവത്തിന് തുടക്കമായി


കൊട്രച്ചാൽ ഗാലക്സി ആർട്സ് & സ്പോർട്സ് ക്ലബിൻ്റെ സംഘാടനത്തിൽ നടത്തിയ വനിതകളുടെയും പുരുഷൻന്മാരുടെയും ചെസ്സ് മത്സരത്തോടെ കാഞ്ഞങ്ങാട് നഗരസഭാ കേരളോത്സവത്തിന് തുടക്കമായി. യുവജനങ്ങളുടെ കലാപരവും സാംസ്കാരികവും കായികവുമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് അവസരം ഒരുക്കുക അവരിൽ സാഹോദര്യവും സഹകരണ ബോധവും സഹവർത്തിത്വവും വളർത്തുക ഒരു പൊതുസംഗമ വേദിയിൽ ഒരുമിച്ച് കൂടുന്നതിന് അവസരം ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിന് സംസ്ഥാന സർക്കാറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് കാഞ്ഞങ്ങാട് നഗരസഭയിൽ തുടക്കമായി. കൊട്രച്ചാൽ ഗാലക്സി ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ച പരിപാടി നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.ലത, കെ.അനീശൻ, നഗരസഭാ കൗൺസിലർ സി.രവീന്ദ്രൻ, ഗാലക്സി ആർട്സ് & സ്പോർട്സ് ക്ലബ് പ്രസിഡണ്ട് ചന്ദ്രൻ മൂത്തൽ, ഗാലക്സി ഗ്രന്ഥാലയം പ്രസിഡണ്ട് കെ.വി.സുരേശൻ, നഗരസഭാ യൂത്ത് കോ- ഓഡിനേറ്റർ കൃതിക് രാജ് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.പ്രഭാവതി സ്വാഗതവും ഗാലക്സി ഗ്രന്ഥാലയം സെക്രട്ടറി പി.വി. മണി നന്ദിയും പറഞ്ഞു.

ഒക്ടോബർ ഒന്നു മുതൽ 26 വരെ തീയതികളിൽ നഗരസഭയുടെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന നഗരസഭാ കേരളോത്സവത്തിൽ 86 കലാമത്സരങ്ങളിലും 35 കായിക മത്സരങ്ങളിലുമായി 700 പരം മത്സരാർത്ഥികൾ പങ്കെടുക്കുന്നു. ഇന്ന് നടന്ന വനിതകളുടെ ചെസ്സ് മത്സരത്തിൽ കലാവേദി, കാഞ്ഞങ്ങാട് സൗത്ത് ടീമിലെ എം.സന്ധ്യ ഒന്നാം സ്ഥാനവും പി.വി.അമൃത രണ്ടാം സ്ഥാനവും നേടി. പുരുഷന്മാരുടെ ചെസ് മത്സരത്തിൽ കൊട്രച്ചാൽ ഗാലക്സി ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ ശിവരാജ്.ജെ.ആർഒന്നാം സ്ഥാനവും അത്തിക്കോത്ത് യംഗ് സ്റ്റാർ ആർട്സ് & സ്പോർട്ട്സ് ക്ലബ്ബിൻ്റെ എം.മനു രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് നഗരസഭാ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുള്ളയും നഗരസഭ കൗൺസിലർ സി.രവീന്ദ്രനും സമ്മാനങ്ങൾ വിതരണം ചെയ്തു.
മറ്റ് മത്സരങ്ങളും സമയക്രമവും: 
ഒക്ടോബർ 05 ഞായർ രാവിലെ 9 ന്- ക്രിക്കറ്റ്, ഒക്ടോബർ 06 തിങ്കൾ വൈകുന്നേരം 4 ന് വടം വലി (ശ്രീനിത്യാനന്ദ കലാകേന്ദ്രം കാർത്തിക)

ഒക്ടോബർ 7 ചൊവ്വ വൈകു. 4 മണി- വോളിബോൾ (ബ്രദേഴ്സ്, ഇല്യാസ് നഗർ)

ഒക്ടോബർ 9 വ്യാഴം വൈകു. 5 മണി- കബഡി (ബ്ലാക്ക് & വൈറ്റ്, കല്ലൂരാവി)

ഒക്ടോബർ 11 ശനി രാവിലെ 9 മണി- കലാ മത്സരങ്ങൾ
-സ്റ്റേജ് ഇതര ഇനങ്ങൾ (എ.സി.കണ്ണൻ നായർ സ്മാരക ഗവ: യു.പി.സ്ക്കൂൾ, മേലാങ്കോട്ട്) 

ഒക്ടോബർ 12 ഞായർ രാവിലെ 9 മണി- അത്‌ലറ്റിക്സ് (ദുർഗ്ഗ ഹയർ സെക്കൻ്ററി സ്ക്കൂൾ, കാഞ്ഞങ്ങാട്)

ഒക്ടോബർ 16 വ്യാഴം വൈകു. 5 മണി- ഷട്ടിൽ ബാഡ്മിൻറൺ (കൊഴക്കുണ്ട് ഇൻഡോർ കോർട്ട്)

ഒക്ടോബർ 19 ഞായർ രാവിലെ 9 മണി-ഫുട്ബോൾ (അഴിക്കോടൻ ആർട്സ് & സ്പോർട്സ് ക്ലബ്ബ്, ബല്ല)

ഒക്ടോബർ 21 ചൊവ്വ രാവിലെ 9 മണി- നീന്തൽ (ശബരി ആർട്ട്സ് & സ്പോർട്സ് ക്ലബ്, തീർത്ഥങ്കര)

ഒക്ടോബർ 23 വ്യാഴം രാവിലെ 10 മണി- പഞ്ചഗുസ്തി (ലയൺസ് ജിംനാഷ്യം, പുതിയ കോട്ട)

ഒക്ടോബർ 26 ഞായർ രാവിലെ 9 മണി- കലാ മത്സരങ്ങൾ- സ്റ്റേജ് ഇനങ്ങൾ (ഹോസ്ദുർഗ് ഗവ:ഹയർ സെക്കണ്ടറി സ്ക്കൂൾ)

No comments