കേരള വ്യാപാരി വ്യവസായി സമിതി നീലേശ്വരം ഏരിയ കമ്മറ്റി നീലേശ്വരം നഗരസഭ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം നീലേശ്വരം ഏരിയ കമ്മറ്റി നീലേശ്വരം നഗരസഭ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. 'അനിയന്ത്രിത വഴിയോര കച്ചവടം നിയന്ത്രിക്കുക, വാടക നിയന്ത്രണ നിയമം നടപ്പിലാക്കുക , വർദ്ധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കുക, ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക, രാജാ റോഡ് വികസനം യാഥാർത്ഥ്യമാക്കി നീലേശ്വരത്തെ വ്യാപാരമേഖലയിൽ ഉണർവ് ഉണ്ടാക്കുക, ബസ്സ്റ്റാൻ്റിന്റെ അകത്തു നിന്നും പിറക് വശത്തേക്ക് വഴി അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യ ഉയത്തിപ്പിച്ച് നടത്തിയ സമരം സമിതി സംസ്ഥാനകമ്മിറ്റി അംഗം ഉദയൻ പാലായി ഉദ്ഘാടനം ചെയ്തു. എം രാജൻ അധ്യക്ഷനായി. രവി ആറ്റിപ്പിൽ സ്വാഗതം പറഞ്ഞു. ടി. ജനാർദനൻ, വി.വി കരുണാകരൻ, കെ മോഹനൻ, ആജ ശശി, കുഞ്ഞമ്പുചളക്കാവ്, ഭാസകൻ പി.യം കുഞ്ഞിക്കോരൻ,, പി. കെ അനിഷ്, ടി.വി ശിശുപാലൻ, എം വി.. ജയ്സൺ, എ. ബാലകൃഷ്ണൻ, എ ബാബുരാജ്, ടി.രാജൻ എന്നിവർ നേതൃത്വം നൽകി
No comments