നീലേശ്വരം മൂന്നാംകുറ്റിയിലെ ബി പ്രദീപിന്റെ ചികിത്സക്കായി ഇന്ന് കാരുണ്യ യാത്ര
ഇരു വൃക്കകളും തകരാറിലായ നീലേശ്വരം മൂന്നാംകുറ്റി സ്വദേശി ബി.പ്രദീപിന്റെ വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായ തേടി ഇന്ന് കാരുണ്യയാത്ര.
ഒക്ടോബർ 31ന് കോഴിക്കോട്ടാണ് ശസ്ത്രക്രിയ. ഇതിനാവശ്യമായ ഫണ്ട് കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. ഇതിനായി ഇന്ന് രാവിലെ മുതൽ ബാവസ്, ക്ഷേത്രപാലക, യാത്ര, തിരുവാതിര എന്നീ ബസ്സുകൾ ആണ് കാരുണ്യ യാത്ര നടത്തുന്നത്. എല്ലാവരും കാരുണ്യയാത്രയിൽ പങ്കാളികളായി ജീവകാരുണ്യ പ്രവർത്തനത്തിൽ സഹകരിക്കണമെന്ന് ബന്ധപ്പെട്ടവർ അഭ്യർത്ഥിച്ചു.
No comments