നീലേശ്വരം കോട്ടപ്പുറം ഇസ്ലാഹുൽ ഇസ്ലാം സംഘം ജമാഅത്ത് കമ്മിറ്റി ഇനിമുതൽ സ്മാർട്ട് മഹൽ .
നീലേശ്വരം കോട്ടപ്പുറം ഇസ്ലാഹുൽ ഇസ്ലാം സംഘം ജമാഅത്ത് കമ്മിറ്റി ഇനിമുതൽ സ്മാർട്ട് മഹൽ .
സുന്നി മഹല്ല് ഫെഡറേഷൻ കേരളത്തിലെ മഹല്ല് കമ്മിറ്റികൾക്ക് വേണ്ടി രൂപകല്പന ചെയ്ത സമഗ്രമായ സോഫ്റ്റ്‌വെയറാണ് 'തജ്ദീദ്'. സോഫ്റ്റ്‌വെയറിന്റെ ലോഞ്ചിംഗ് സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി അബ്ദുൽ ഖാദർ ഹാജി നിർവഹിച്ചു. ചടങ്ങിൽ മഹല്ല് ജമാഅത്ത് പ്രസിഡൻറ് കെ പി കമാൽ ഹാജി അധ്യക്ഷത വഹിച്ചു. എസ് എം എഫ് സംസ്ഥാന വഖഫ് ചെയർമാൻ എ പി പി കുഞ്ഞഹമ്മദ് ഹാജി ചന്തേര മുഖ്യപ്രഭാഷണം നടത്തി .വാർഡ് കൗൺസിലർ റഫീഖ് കോട്ടപ്പുറം, എസ്എംഎഫ് ദേശീയ സമിതി അംഗം വി പി എം സുലൈമാൻ ഹാജി, മഹല്ല് ജനറൽ സെക്രട്ടറി ഇ.എം. കുട്ടി ഹാജി, അബ്ദുൽ ഹമീദ് മാസ്റ്റർ, എസ്എംഎഫ് നീലേശ്വരം മുനിസിപ്പാലിറ്റി ജനറൽ സെക്രട്ടറി താജുദ്ദീൻ പള്ളിക്കര, കല്ലായി ബഷീർ ഹാജി, ഇ.കെ ഖാലിദ് ഹാജി , പി ഇസ്മായിൽ ഹാജി ,ഇ കെ മജീദ് ,ഹസീബ് വാഫി, ഹൈദർ ആനച്ചാൽ തുടങ്ങിയവർ പ്രസംഗിച്ചു.
No comments