നാഷണൽ സ്കൂൾസ് സബ് ജൂനിയർ ചാമ്പ്യൻഷിപ്പ്: പ്രയാഗ്.എസ്.രാമൻ കേരള ാ ടീമിൽ
തൃക്കരിപ്പൂർ: മധ്യപ്രദേശിൽ വെച്ച് നടക്കുന്ന ഈ വർഷത്തെ നാഷണൽ സ്കൂൾസ് സബ് - ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിനായുള്ള കേരളാ ടീമിൽ ഉദിനൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പ്രയാഗ് എസ് രാമൻ ഇടം നേടി.രണ്ട് ദിവസങ്ങളിലായി പാലക്കാടു വെച്ച് നടന്ന സംസ്ഥാന തല മത്സരത്തിൽ കാസർഗോഡ് ജില്ലയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞ പ്രയാഗ് ജില്ലയിലെ മികച്ച മുൻനിര കളിക്കാരനാണ്. കേരളാ ഫുട്ബോൾ അസോസിയേഷൻ്റെ ഈ വർഷത്തെ സബ് ജൂനിയർ ടീമിനായുള്ള സ്റ്റേറ്റ് ക്യാമ്പിലേക്കുള്ള സെലക്ഷനും ലഭിച്ചിട്ടുണ്ട്.അഞ്ചാം വയസ്സു മുതൽ ഫുട്ബോൾ പരിശീലിക്കുന്ന പ്രയാഗ്, കാലിക്കടവ് സാക് ഫുട്ബോൾ അക്കാദമിയിലാണ് പരിശീലനം നേടുന്നത്. കേരളാ പോലീസ് ടീമിൻ്റെ മുൻ പരിശീലകൻ പി.കുഞ്ഞികൃഷ്ണൻ, ജില്ലയിലെ പ്രഗത്ഭ കോച്ചുമാരായ കെ.വി ഗോപാലൻ ഉദിനൂർ, ഷംസുദ്ധീൻ ഓണക്കുന്ന്, സുമേഷ് കാലിക്കടവ്, സജിൻ ചൂരികൊവ്വൽ എന്നിവരാണ് പരിശീലകർജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻ്റ് വീരമണി ചെറുവത്തൂരും, സെക്രട്ടറി ടി.കെ.എം മുഹമ്മദ് റഫീഖും ഉദിനൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ കായികാധ്യാപകൻ മോഹനൻ മാസ്റ്ററും ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകി പ്രയാഗിൻ്റെ ഈ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ചവരാണ്.ഉദിനൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഒമ്പതാം തരത്തിൽ പഠിക്കുന്ന പ്രയാഗ് എസ് രാമൻ തൃക്കരിപ്പൂർ നടക്കാവിലെ രാഗേഷ് തീർത്ഥംകരയുടേയും (ഹെൽത്ത് ഇൻസ്പെക്ടർ, കരിന്തളം കുടുംബാരോഗ്യ കേന്ദ്രം) ഷൈനി വിജയൻ്റേയും ( പോസ്റ്റ് മാസ്റ്റർ, ഇളമ്പച്ചി സബ് പോസ്റ്റ് ഓഫീസ്) മകനാണ്.പടന്നക്കാട് എസ്. എൻ. ടി. ടി. ഐ വിദ്യാർത്ഥിനി രാകേന്ദു എസ് രാമൻ സഹോദരിയാണ്.
No comments