നീലേശ്വരം ജവഹർ ഹൗസിംഗ് കോളനി പള്ളിക്കൈവയൽ റെസിഡൻസ് അസോസിയേഷന്റെയും നീലേശ്വരം ലയൺസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ജില്ലാതല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി നീലേശ്വരം ജവഹർ ഹൗസിംഗ് കോളനി പള്ളിക്കൈവയൽ റെസിഡൻസ് അസോസിയേഷന്റെയും
നീലേശ്വരം ലയൺസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ജില്ലാതല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂൾ യു പി എൽ പി, വിഭാഗങ്ങളായി നടന്ന മത്സരത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 78 വിദ്യാർത്ഥികൾ പങ്കെടുത്തു .ഹൈസ്കൂൾ തലത്തിൽ ഒന്നാംസ്ഥാനം ദിയ കെ പി, ജി എച്ച് എസ് എസ് ചായ്യോത്ത്, രണ്ടാം സ്ഥാനം മുഫറഹ സൈനബ് സെന്‍റ് പീറ്റേഴ്സ് നീലേശ്വരം, മൂന്നാം സ്ഥാനം വൈഷ്ണവി കാമത്ത് ആർ എച്ച് എസ് എസ് നീലേശ്വർ .യുപി വിഭാഗം ഒന്നാം സ്ഥാനം വരദ ജീ വി എച്ച് എസ് എസ് ചെറുകുന്ന്, രണ്ടാം സ്ഥാനം ഇശാന എസ് പൈ അംബിക എഎൽ പി സ്കൂൾ ഉദുമ, മൂന്നാം സ്ഥാനം ആരാധ്യ പി ,ജി എച്ച് എസ് എസ് കാഞ്ഞിരപൊയ്യിൽ എൽ പി വിഭാഗം ഒന്നാം സ്ഥാനം അൻസിക ജിഎൽ പി സ്കൂൾ നീലേശ്വരം രണ്ടാം സ്ഥാനം ശിവ ജി എൽ പി സ്കൂൾ നീലേശ്വരം മൂന്നാം സ്ഥാനം ആഷ്മിയ കേന്ദ്രീയ വിദ്യാലയം നീലേശ്വരം.
നീലേശ്വരം നഗരസഭ ഉപാധ്യക്ഷൻ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു നീലേശ്വരം ലയൺസ് ക്ലബ്ബ് പ്രസിഡൻറ് സി സുകുമാരൻ അധ്യക്ഷത വഹിച്ചു .പിസി സുരേന്ദ്രൻ നായർ, അഡ്വ:എം അബ്ദുൽ കരീം, എ വിനോദ് കുമാർ ,പയനി വേണുഗോപാലൻ നായർ, അഡ്വ:പി ഗംഗാധരൻ നായർ, പി കുഞ്ഞി കൃഷ്ണൻ നായർ, ജോസഫ് സൈബർ സെല്ല് ഓഫീസർ, കെ രാജ്മോഹൻ നായർ ,എൻ കെ ബാബുരാജ് എന്നിവർ സംസാരിച്ചു
No comments