Breaking News

"ബാക്ക് ടു ഫാമിലി 2025 -അയൽക്കൂട്ടങ്ങളിലൂടെ കുടുംബങ്ങളിലേക്ക്" ജില്ലാതല ഉദ്ഘാടനം മടിക്കൈയിൽ ഒക്ടോബർ 11 ന്


കാസർകോട് ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെ കുടുംബശ്രീ ജില്ലാ മിഷൻ കാസർകോട് നടപ്പിലാക്കുന്ന "ബാക്ക് ടു ഫാമിലി 2025 -അയൽക്കൂട്ടങ്ങളിലൂടെ കുടുംബങ്ങളിലേക്ക്" എന്ന പദ്ധതി ഒക്ടോബർ 11 ന് തുടങ്ങും. സ്ത്രീ ശാക്തീകരണം, സുരക്ഷിത ബാല്യം, മികവാർന്ന രക്ഷാകർതൃത്വം കുടുംബം ആരോഗ്യം, കുട്ടിയും അവകാശവും എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി പൗരബോധമുള്ള സമൂഹത്തെ വാർത്തെടുക്കുന്നതിനും കുട്ടികളുടെയും കുടുംബങ്ങളുടെയും ആരോഗ്യത്തെ രക്ഷാകർതൃത്വ പരിപോഷിപ്പിക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിലൂന്നിയ ശേഷിയിലേക്ക് കുടുംബങ്ങളെ നയിക്കുന്നതിനും ആരോഗ്യ സാക്ഷരതയുള്ള കുടുംബം എന്ന നേട്ടവും കൈവരിക്കുന്നതുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ പങ്കാളിത്തത്തോട് കൂടിയുള്ള ശില്പശാല വിപുലമായ രീതിയിൽ പൊയ്നാച്ചിയിൽ സംഘടിപ്പിച്ചു. ആശ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരടങ്ങുന്ന സജീവമായ നേതൃത്വം കൂടി ശില്പശാലയിൽ ഉറപ്പാക്കിയിരുന്നു.

ശില്പശാലക്ക് ശേഷം ജില്ലാ തലത്തിൽ കാസർകോട് ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ നിന്നും 2 വീതം ജനപ്രതിനിധികളെ തിരഞ്ഞെടുക്കുകയും റിസോഴ്സ് പേഴ്സ്‌സൺമാരായി അവരെ പങ്കെടുപ്പിച്ചുകൊണ്ട് പരിശീലനം നടത്തുകയും ചെയ്തു. 2025 ഒക്ടോബർ 8 ന് ജില്ലയിലെ 6 ബ്ലോക്ക് തലത്തിലും 42 സി ഡി എസിൽ നിന്നും തിരഞ്ഞെടുത്ത 8 വീതം അയൽക്കൂട്ട അംഗങ്ങൾ, 7 വീതം സാമൂഹ്യ വിദ്യാഭാസ രംഗത്തു കഴിവ് തെളിയിച്ചവർ/ കമ്മ്യൂണിറ്റി മെൻറർ, കമ്മ്യൂണിറ്റി കൗൺസിലർ, എം ഇ സി, സി ആർ പി, ജൻഡർ പ്രവർത്തകരും അടക്കം 15 പേരെ വീതം പ്രവർത്തകരെ ഉൾപ്പെടുത്തി ബ്ലോക്ക് തലത്തിൽ ഒരു കേന്ദ്രത്തിൽ വച്ച് പരിശീലനം നൽകി. പ്രസ്തു‌ത പരിശീലന പരിപാടിക്ക് ശേഷം 2025 ഒക്ടോബര് 11 മുതൽ സാധ്യമായ അവധി ദിവസങ്ങൾ ഉപയോഗിച്ച് ഓരോ സി ഡി എസ് കേന്ദ്രങ്ങളിലെയും അതിൽ കൂടുതലോ സ്ഥാപനങ്ങളെ ഉപയോഗിച്ച് ജില്ലയിലെ മുഴുവൻ അയൽക്കൂട്ട അംഗങ്ങൾക്കുള്ള ബാക്ക് ടു ഫാമിലി 2025 കുടുംബങ്ങളിലേക്ക് ക്യാമ്പയിൻ നടക്കും. പ്രസ്തുത പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്കിൽ മടിക്കൈയിൽ വച്ച് 2025 ഒക്ടോബർ 11 ന് നടക്കും. ബാക്ക് ടു ഫാമിലിയുടെ സമാപന സമ്മേളനം വിപുലമായ രീതിയിൽ ഒക്ടോബർ 30 നു നീലേശ്വരം ബ്ലോക്ക് പരിധിയിൽ വച്ച് നടക്കും. അയൽക്കൂട്ടങ്ങളിലൂടെ

പരിശീലനം സിദ്ധിച്ച അയൽകൂട്ടങ്ങൾ, 188900 അയൽകൂട്ട കുടുംബങ്ങളിലേക്ക് ബാക്ക് ടു ഫാമിലി ലക്ഷ്യങ്ങൾ എത്തിക്കും. തുർന്ന് അയൽകൂട്ട പ്രത്യേക യോഗങ്ങൾ കുടുംബത്തിൻ്റെ പങ്കാളിത്തത്തോടെ നടക്കും. ഓരോ കുടുംബത്തിന്റെയും ആർജ്ജിച്ചെടുക്കേണ്ട ആരോഗ്യ അറിവും, പരിരക്ഷയും സംബന്ധിച്ച അയൽകൂട്ട പ്ലാനുകൾ തയ്യാറാക്കി കൂട്ടായി നേടിയെടുക്കുന്നതിനു പരിശ്രമിക്കും. ഇത് ആരോഗ്യ സാക്ഷരതയുളള കുടുംബങ്ങളായി മാറുന്നതിനും ആരോഗ്യ സാക്ഷരതയുളള ജില്ലയായി മാറുന്നതിനും സഹായിക്കും. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ വികസനം എന്നിവയിലധിഷ്ഠിതമായി മദർ പി ടി എയുടെ പങ്കാളിത്തത്തോടെ സ്കൂൾ പേരന്റിംഗ് എന്ന ലക്ഷ്യത്തിലേക്ക് പൊതു വിദ്യാലയങ്ങൾ പ്രയോജനപ്പെടുത്താൻ കുടുംബശ്രീ സി ഡി എസ്സുകൾക്ക് സാധിക്കും. കോവിഡാനന്തര കാലത്തിന്റെയും സാങ്കേതിക വികാസത്തിന്റെയും മാറ്റങ്ങൾക്കനുസരിച്ച് അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നതിനും വെല്ലുവിളികളെ തരണം ചെയ്യുന്നതിനും കുട്ടികളെയും കുടുംബങ്ങളെയും പ്രാപ്തമാക്കി മികവാർന്ന രക്ഷാ കർതൃത്വത്തിലൂടെ സുരക്ഷിതബാല്യം ഒരുക്കുന്നതിനും കുടുംബങ്ങളെ സഹായിക്കും.
വാർത്ത സമ്മേളനത്തിൽ 
ബേബി ബാലകൃഷ്ണ‌ൻ (പ്രസിഡൻ്റ്, ജില്ലാ പഞ്ചായത്ത്), ഷാനവാസ് പാദൂർ (വൈസ് പ്രസിഡൻ്റ്, ജില്ലാ പഞ്ചായത്ത്)
രതീഷ്‌കുമാർ കെ (കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ) ,കോർ ടീം അംഗം ശാന്തകുമാർ .എം 
,സി എച്ച് ഇക്ബാൽ (അസിസ്റ്റന്റ് കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ),കെ എം കിഷോർ കുമാർ (അസിസ്റ്റന്റ് കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ), മനു.എസ് (ജില്ലാ പ്രോഗ്രാം മാനേജർ ,കുടുംബശ്രീ ), പി ആർ ഒ അമ്പിളി എന്നിവർ പങ്കെടുത്തു

No comments