Breaking News

ഓൾകേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ വിശ്വകർമജയന്തി ആഘോഷം നീലേശ്വരത്ത് നടന്നു

ഓൾകേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ വിശ്വകർമജയന്തി ആഘോഷം നീലേശ്വരത്ത് നടന്നു.
കുട്ടികൾക്ക് കാതുകുത്തി സ്വർണക്കമ്മൽ നൽകുകയും മുതിർന്ന തൊഴിലാളികളെ ആദരിക്കുകയും ചെയ്തു. അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് എം വിനീത് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ എം ബാബുരാജൻ അധ്യക്ഷത വഹിച്ചു. സി ജിതേഷ്, കെ ബാബുരാജ്, കെ പി അശോകൻ, എച്ച് വി അനിൽകുമാർ, കെ അജിത്ത്, സി കുഞ്ഞിക്കൃഷ്ണൻ, ടി പി ബിജു, സുഭാഷ് ഗെയ്ക്വാദ്, കെ വി വിജയൻ, വി വി മുരളീധരൻ, കെ എം സരീഷ്, പി എ മനു തുടങ്ങിയവർ സംസാരിച്ചു.

No comments