Breaking News

ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മിന്നുന്ന പ്രകടനം: ജോഷ്യ മുണ്ടേമ്മാടിന് യൂത്ത് കോൺഗ്രസ്സ് സ്വീകരണം നൽകി

ബൾഗേറിയയിൽ നടന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി മത്സരിച്ച് ഇടത് കയ്യിൽ 4 ആം സ്ഥാനവും വലതുകയ്യിൽ 5ആം സ്ഥാനവും കരസ്ഥമാക്കി നാടിന് അഭിമാനമായ ജോഷ്യ മുണ്ടേമ്മാടിന് യൂത്ത് കോൺഗ്രസ്സ് നീലേശ്വരത്ത് സ്വീകരണം നൽകി.മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എറുവാട്ട് മോഹനൻ ഉപഹാരം നൽകി സ്വീകരിച്ചു.യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അനൂപ് ഓർച്ച, യൂത്ത് കോൺഗ്രസ്സ് കാഞ്ഞങ്ങാട് അസംബ്ലി പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ,സി കെ രോഹിത്, യൂത്ത് കോൺഗ്രസ്സ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എച്ച് ആർ വിനീത്, സുജിത് പുതുക്കൈ, പുഷ്കരൻ പി, രതീഷ് പള്ളിക്കര, വിജേഷ് പള്ളിക്കര, സനോജ് കാഞ്ഞങ്ങാട്, സി ജെ സഞ്ജയ്‌ എന്നിവർ പങ്കെടുത്തു.

No comments