Breaking News

നിർമ്മിത ബുദ്ധിയും സാമൂഹ്യ ശാസ്ത്രവും: സെമിനാർ സംഘടിപ്പിച്ചു

പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് ചരിത്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ "നിർമ്മിത ബുദ്ധിയും സാമൂഹ്യ ശാസ്ത്രവും" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. രമ്യ സന്തോഷ് സെമിനാർ ഉദ്ഘാടനം ചെയ്തു. ചരിത്ര വിദ്യാർത്ഥികൾ നിർമ്മിത ബുദ്ധിയുടെ പുരോഗതിയെ സമർത്ഥമായി ഉപയോഗിക്കുന്നതിലൂടെ ചരിത്രരചനാ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാകുമെന്ന് അവർ അഭിപ്രായപ്പെട്ടു. ഡോ.നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. എൽ.കെ.ശരണിയ സ്വാഗതവും ആവണി സുധാകരൻ നന്ദിയും പറഞ്ഞു. ഡോ.സി.എച്ച്.സറഫുന്നിസ, ഡോ.എ.എം.അജേഷ് എന്നിവർ സംസാരിച്ചു.

No comments