ഗീതായനം 2025 ഒക്ടോബർ അഞ്ചിന് നീലേശ്വരത്ത്: ക്ഷണപത്രം വിതരണം തുടങ്ങി
ഭഗവദ്ഗീത സ്വാധ്യായസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഭഗവദ്ഗീത സെമിനാറിന്റെ രജതജയന്തി ആഘോഷങ്ങളുടെ ഭാഗമായി നീലേശ്വരത്ത് ഗീതായനം 2025 പരിപാടിയൊരുക്കും.
ഒക്ടോബർ അഞ്ചിന് ഞായറാഴ്ച ഉച്ചയ്ക്ക് 2. 30 ന് നീലേശ്വരം ശ്രീ തളിയിൽ നീലകണ്‌ഠേശ്വര ക്ഷേത്രത്തിലാണ് പ്രഭാഷണ പരിപാടി. കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയാണ് പ്രഭാഷണം നടത്തുക. പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി ക്ഷണപത്രം വിതരണം തുടങ്ങി. രക്ഷാധികാരി കെ.സി.മാനവർമ രാജ, സാമ്പത്തിക കമ്മിറ്റി ചെയർമാൻ പി.കുഞ്ഞിരാമൻ നായർ എന്നിവരുടെ നേതൃത്വത്തിലാണ് ക്ഷണപത്രം വിതരണം. പരിപാടിയുടെ ഭാഗമായി മരക്കാപ്പ് കടപ്പുറം ശ്രീമൂകാംബിക ക്ഷേത്രം പ്രസിഡന്റ് രാമചന്ദ്രൻ പുഞ്ചാവിക്ക് ഭാരവാഹികൾ ക്ഷണപത്രം കൈമാറി.
No comments