Breaking News

മരക്കാപ്പ് ഗവ.ഫിഷറീസ് ഹൈസ്കൂളിൽ സൈബർ ബോധവൽക്കരണ ക്ലാസ് നടത്തി.

സൈബറിടത്തെ ചതിക്കുഴികൾ ഓർമപ്പെടുത്തി, സൈബർ ലോകത്തെ മഹാവിസ്മയത്തെ മനുഷ്യനന്മയിലേക്ക് നയിക്കാനും വിജ്ഞാന സമ്പാദനത്തിനുമായി ഉപയോഗപ്പെടുത്തണമെന്നുമുള്ള ആഹ്വാനവുമായി മരക്കാപ്പ് ഗവ.ഫിഷറീസ് ഹൈസ്കൂളിൽ സൈബർ ബോധവൽക്കരണ ക്ലാസ് നടത്തി. തൃക്കരിപ്പൂർ കോസ്റ്റൽ പോലീസ് സ്റ്റേഷൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീം, ടീൻസ് ക്ലബ്ബ് അംഗങ്ങൾക്കും എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്കുമാണ് ബോധവൽക്കരണം സംഘടിപ്പിച്ചത്.
   കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ കെ കെ ബാബു ഉദ്ഘാടനം ചെയ്തു. കാസർകോട് സൈബർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രവീന്ദ്രൻ മടിക്കൈ ക്ലാസെടുത്തു. മദർ പി ടി എ പ്രസിഡൻ്റ് പി വിനീത അധ്യക്ഷയായിരുന്നു. കോസ്റ്റൽ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി ജോഷിത്ത്, സുനിൽ, എഎസ്ഐ ടി പി രാമചന്ദ്രൻ, സ്കൂൾ പ്രഥമാധ്യാപകൻ കെ രവീന്ദ്രൻ, എസ്എംസി ചെയർമാൻ പ്രദീപ് മരക്കാപ്പ്, പി എൻ മുഹമ്മദ് കുഞ്ഞി , കെ സതീശൻ,കെ പുഷ്പരാജൻ എന്നിവർ സംസാരിച്ചു.

No comments