നീലേശ്വരം നഗരസഭയിലെ തെരു- തളിയിൽ അമ്പലം റോഡ് നിർമാണ പ്രവൃത്തിയിലെ മെല്ലെപ്പോക്കിനും ദുരിതത്തിനുമെതിരെ നീലേശ്വരം മർച്ചന്റ്‌സ് അസോസിയേഷൻ പ്രത്യക്ഷസമരത്തിലേക്ക്
നീലേശ്വരം നഗരസഭയിലെ തെരു- തളിയിൽ അമ്പലം റോഡ് നിർമാണ പ്രവൃത്തിയിലെ മെല്ലെപ്പോക്കിനും ദുരിതത്തിനുമെതിരെ നീലേശ്വരം മർച്ചന്റ്‌സ് അസോസിയേഷൻ പ്രത്യക്ഷസമരത്തിലേക്ക്.
ഈ വഴിയിലെ ദുരിതത്തിൽ വ്യാപാരികളും പൊതുജനങ്ങളും വളരെയധികം കഷ്ടത്തിലാണ്. റോഡ് പണി ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ പ്രത്യക്ഷസമരത്തിനിറങ്ങാൻ അസോസിയേഷൻ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.പ്രസിഡന്റ് കെ.വി.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ എം.ജയറാം, ഡാനിയേൽ സുകുമാർ ജേക്കബ്, സി.വി.പ്രകാശൻ, സെക്രട്ടറിമാരായ പി.വി.പവിത്രൻ, കെ.എം.ബാബുരാജ്, ശശിധരൻ പാണ്ടിക്കോട് എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി എം.വിനോദ് കുമാർ സ്വാഗതവും ട്രഷറർ എം.മുഹമ്മദ് അഷ്‌റഫ് നന്ദിയും പറഞ്ഞു.
No comments