ദിശ കരിയർ എക്‌സ്‌പോ: പോസ്റ്റർ പ്രകാശനം നടത്തി
വിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് അഡോളസന്റ് കൗൺസിലിങ് സെന്ററിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി നടക്കുന്ന ദിശ ഹയർസ്റ്റഡീസ് ആൻഡ് കരിയർ എക്‌സ്‌പോയുടെ പോസ്റ്റർ പ്രകാശനം ചെയ്തു.
സെപ്റ്റംബർ 19, 20 തീയതികളിൽ ചായ്യോത്ത് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലാണ് പരിപാടി. നൂതന കോഴ്‌സുകളും തൊഴിൽമേഖലകളും ഉപരിപഠന സാധ്യതകളും പരിചയപ്പെടുത്തുന്ന കരിയർസ്റ്റാളുകൾ, കരിയർ സെമിനാറുകൾ, വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കരിയർമേഖലയിൽ ഊന്നിയ ഗവേഷണ പ്രബന്ധങ്ങൾ, കെഡാറ്റ് അഭിരുചി നിർണയ പരീക്ഷ എന്നിവ ഇതോടനുബന്ധിച്ച് നടക്കും.
പരിപാടിയുടെ പോസ്റ്റർ കിനാനൂർ കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി ശാന്ത സ്‌കൂൾ പ്രിൻസിപ്പൽ കെ ടി സീമയ്ക്ക് നൽകി നിർവഹിച്ചു. പി ടി എ പ്രസിഡന്റ് സി ബിജു അധ്യക്ഷത വഹിച്ചു. സിജി ആൻഡ് എ സി ജില്ലാ കോ - ഓർഡിനേറ്റർ കെ മേയ്‌സൺ, സ്‌കൂൾ എസ് എം സി ചെയർമാൻ കെ സത്യൻ, മദർ പി ടി എ പ്രസിഡന്റ് പി ധന്യ, ഹെഡ്മാസ്റ്റർ എം സുനിൽ കുമാർ, ഡോ കെ വി സജീവൻ, ഇ വി ദിനേശൻ എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ കൺവീനർ സി പ്രവീൺകുമാർ സ്വാഗതവും രജീഷ് മല്ലപ്പള്ളി നന്ദിയും പറഞ്ഞു.
No comments