കുവാറ്റി അംഗൺവാടിയിയിൽ വീണ്ടും ഭക്ഷ്യവിഷബാധ
ചാമക്കുഴി കുവാറ്റി അംഗൺവാടിയിയിൽ വീണ്ടും ഭക്ഷ്യവിഷബാധയെ തുടർന്ന് കുട്ടികൾ ആശുപത്രിയിൽ . നീലേശ്വരം തേജസ്വിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച നൈല മാർട്ടിൻ എന്ന കുട്ടി ആശുപത്രിയിൽ അഡ്മിറ്റാണ്. മറ്റ് കുട്ടികളായ ജിയ ,ഷെർ ഷറ്റ്, ശിവൻഷി , ഋതിക, ലൈല എന്നിവരെ പ്രാഥമിക ചികിൽസയ്ക്ക് ശേഷം വിട്ടയച്ചു. ആറു മാസം മുൻപ് ഈ അഗൺ വാടിയിൽ ഭക്ഷ്യ വിഷബാധ ഉണ്ടായിരുന്നു . അന്ന് രക്ഷിതാക്കൾ പരാതി നല്കിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല.അംഗൺവാടി ജീവനക്കാരുടെ അശ്രദ്ധ ആവർത്തിച്ച് കുട്ടികൾക്ക് ഇടയ്ക്കിടെ ഭക്ഷ്യ വിഷബാധയുണ്ടാകുന്നതിൽ കടുത്ത അമർഷത്തിലാണ് നാട്ടുകാർ. അന്ന് ഇവർക്കെതിരെ കർശന നടപടിയുണ്ടായിരുന്നെങ്കിൽ വീണ്ടുമൊരു ഭക്ഷ്യ വിഷബാധ കൂടി ഉണ്ടാകില്ലായിരുന്നു.കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താൻ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ അടിയന്തിരമായ് ഇടപെട്ട് ഈ അഗൺ വാടിയിലെ ജീവനെക്കാരെ മാറ്റി നിർത്തി സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർ കെതിരെ കർശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം:
No comments