Breaking News

നീലേശ്വരം കിഴക്കൻകൊഴുവൽ കെ കെ ഡി സി വായനശാല ഗ്രന്ഥശാല വാരാചരണം ആചരിച്ചു.

നീലേശ്വരം കിഴക്കൻകൊഴുവൽ കെ കെ ഡി സി വായനശാല ഈ വർഷത്തെ ഗ്രന്ഥശാല വാരാചരണം വിപുലമായ പരിപാടികളോടെ ആചരിച്ചു. കവയത്രികളായ ഹേമലത കോയിച്ചേരി, സുധാമണി ടീച്ചർ, യുവകവി ഹരിനാരായണൻ ശിവരൂർ എന്നിവർ തങ്ങളുടെ എഴുത്ത് അനുഭവങ്ങൾ വിവരിച്ചു. ഹേമലത കോയിച്ചേരി അവരുടെ സ്മൃതി വസന്തം എന്ന കവിത സമാഹാരം അവരുടെ സ്മരണകളുടെ പച്ചയായ ആവിഷ്കാരമാണെന്ന് അറിയിച്ചു. 
സുധാമണി ടീച്ചർ അവരുടെ നിറമിഴി സാക്ഷി എന്ന കവിത സമൂഹത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒട്ടനവധി സന്ദേശങ്ങളുടെ സമാഹാരമാണ് എന്ന് അഭിപ്രായപ്പെട്ടു. പ്രകൃതി ചൂഷണത്തിനെതിരെ ആഹ്വാനം ചെയ്യുന്ന പ്രകൃതി എന്ന ഈ കവിത സമാഹാരത്തിലെ കവിത ഹരിനാരായണൻ ആലപിച്ചു. കലപ്പ മണ്ണിനോട് പറയുന്നത് എന്ത് എന്ന് കവിതാ സമാഹാരത്തിൽ പല വിഷയങ്ങളും പ്രതിപാദിക്കുന്നുണ്ട് എന്ന് കവി ഹരിനാരായണൻ ശിവരൂർ വേദിയെ അഭിസംബോധന ചെയ്തു സംസാരിച്ചു. 

എല്ലാ കവികളും അവരുടെ സർഗ്ഗസൃഷ്ടിയുടെ ഓരോ കോപ്പി ലൈബ്രറിയിലേക്ക് സംഭാവനയായി നൽകി. 
തുടർന്ന് ലൈബ്രറിയിൽ അക്ഷരദീപം തെളിയിച്ചു. 
തുടങ്ങി ലൈബ്രറി പ്രസിഡൻറ് ദിനേശ് കുമാറിൻ്റെ അധ്യക്ഷതയിൽ സെക്രട്ടറി ശശിധരൻ സ്വാഗതവും ലൈബ്രറി കൗൺസിൽ അംഗം രാജഗോപാലൻ നായർ നന്ദിയും രേഖപ്പെടുത്തി 
ലൈബ്രറി പ്രസിഡണ്ട് കെ ദിനേശ് കുമാർ രാവിലെ ഗ്രന്ഥശാല പ്രവർത്തകരുടെ സാന്നിധ്യത്തിൽ ഗ്രന്ഥശാല പതാക ഉയർത്തി.

No comments