Breaking News

പി ടി ബി ബാലശാസ്ത്ര പരീക്ഷ: ്നീലേശ്വരം എൻ കെ ബി എം യു പി സ്കൂളിൽ കാസർഗോഡ് ജില്ലാതല ഉദ്ഘാടനം നടത്തി

വിദ്യാർത്ഥികളുടെ വായനാശീലവും അന്വേഷണാത്മകതയും വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ' ശാസ്ത്ര ' സോഷ്യൽ ഏഷ്യൻ ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്ന പി ടി ബി ബാലശാസ്ത്ര പരീക്ഷ ആരംഭിച്ചു. നീലേശ്വരം എൻ കെ ബി എം യു പി സ്കൂളിൽ കാസർഗോഡ് ജില്ലാതല ഉദ്ഘാടനം സ്കൂൾ പ്രഥമാധ്യാപിക സി.ജ്യോതിലക്ഷ്മി ബാലശാസ്ത്ര പരീക്ഷ ചോദ്യപേപ്പർ സ്കൂൾ കോഡിനേറ്റർ കെ.വി ദിവ്യയ്ക്ക് നൽകി നിർവഹിച്ചു. ഡോ ടി.എം .സുരേന്ദ്രനാഥ് അധ്യക്ഷനായ ചടങ്ങിൽ പി യു കെ നായർ സ്വാഗതം പറഞ്ഞു . കെ.വി.കുഞ്ഞിക്കൃഷ്ണൻ, ഡോ.ടി.തമ്പാൻ, പത്മനാഭൻ അയ്യപ്പൻ കോട്ട, എം പി ശ്രീധരൻ നമ്പ്യാർ എന്നിവർ ആശംസകൾ നേർന്നു. കെ. വി. ദിവ്യ നന്ദി പറഞ്ഞു.

No comments