Breaking News

ചെറുവത്തൂർ തുരുത്തി പതിക്കാൽ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ശിലസ്ഥാപനം നിർവഹിച്ചു

ചെറുവത്തൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പതിക്കാലിൽ പുതുതായി നിർമ്മിക്കുന്ന തുരുത്തി പതിക്കാൽ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ശില സ്ഥാപനം എം രാജഗോപാലൻഎംഎൽഎ നിർവഹിച്ചു. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി വി പ്രമീള അധ്യക്ഷയായിരുന്നു.
 ദേശീയ ആരോഗ്യ ദൗത്യം വഴി 55 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മാണം പൂർത്തിയാക്കുന്നത്. പുതുതായി നിർമ്മിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിൽ കൺസൾട്ടേഷൻ റൂം, കാത്തിരിപ്പ് സ്ഥലം, ലാബ് സൗകര്യം,ഇമ്മ്യൂണൈസേഷൻ റൂം, മുലയൂട്ടുന്നതിനുള്ള റൂം, ഓഫീസ് എന്നിവ സജ്ജീകരിക്കും. ജനകീയ ആരോഗ്യ കേന്ദ്രം പൂർണ്ണസജ്ജമാകുമ്പോൾ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്, മിഡ് ലെവൽ സർവീസ് പ്രൊവൈഡേഴ്സ് എന്നിവരുടെ സേവനവും ലഭ്യമാകും. അതിലൂടെ പ്രാഥമികാരോഗ്യ പരിരക്ഷയും രോഗപ്രതിരോധ പ്രവർത്തനങ്ങളും ഈ കേന്ദ്രത്തിലൂടെ നടപ്പിലാക്കും.2026 ഫെബ്രുവരി മാസത്തിനകം പ്രവർത്തി പൂർത്തിയാക്കും.
ചടങ്ങിൽ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി രാഘവൻ , ആരോഗ്യകാര്യ സ്ഥിര സമിതി അധ്യക്ഷ കെ രമണി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പി പത്മിനി, ദേശീയ ആരോഗ്യ ദൗത്യം എൻജിനീയർ നിതിൻ കുമാർ കെ വി എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീനിവാസൻ സ്വാഗതവും ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് പ്രസീത നന്ദിയും പറഞ്ഞു.

No comments