Breaking News

നീലേശ്വരം പൊതുജന വായനശാല വയോജന വേദി വാർഷിക പൊതുയോഗം നടത്തി .

നീലേശ്വരം പൊതുജന വായനശാല & ഗ്രന്ഥാലയത്തിലെ വയോജന വേദിയുടെ വാർഷിക പൊതുയോഗം നടത്തി . പ്രസിഡണ്ട് സി.വി. ദിനേശൻ നായർ അധ്യക്ഷത വഹിച്ചു.കൺവീനർ പി.യു.കെ. നായർ പ്രവർത്തന റിപ്പോർട്ടും വരവു ചിലവു കണക്കുകളും അവതരിപ്പിച്ചു . എം മധുസൂദനൻ , കെ. സുധാകരൻ നായർ , ടി വേണു ഗോപാലൻ നായർ , പൈനി ബാലകൃഷ്ണൻ നായർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു . പുതിയ വർഷത്തെ മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ച് കൊണ്ട് കെ. ഉഷാ ദേവിയിൽ നിന്ന് മെമ്പർഷിപ്പ് തുക പ്രസിഡണ്ട് സ്വീകരിച്ചു . പുതിയ വർഷത്തെ ഭാരവാഹികളായി സി.വി. ദിനേശൻ നായർ പ്രസിഡണ്ട്) കെ. സുധാകരൻ നായർ (വൈ. പ്രസി ) പി.യു. കുഞ്ഞികൃഷ്ണൻ നായർ (കൺവീനർ) കെ. ഗംഗാധരൻ നായർ (ജോ. കൺവീനർ) പി.ടി. ഉത്തമൻ നായർ ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു . വായനശാല മുൻസെക്രട്ടറി എം. മധുസൂദനൻ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകി . പി.യു.കെ. നായർ സ്വാഗതവും പി.ടി. ഉത്തമൻ നായർ നന്ദിയും പറഞ്ഞു .

No comments