കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മയുടെ യുദ്ധ സ്മാരക പരിസരം ചെണ്ടുമല്ലി വസന്തം
കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ തോളേനിയിൽ നിർമ്മിച്ച യുദ്ധ സ്മാരകത്തിന്റെ പരിസരം ചെണ്ടുമല്ലിയുടെ വിവിധ വർണ്ണങ്ങളാൽ ശോഭിക്കുകയാണ്, കഴിഞ്ഞ മെയ് മാസത്തിലായിരുന്നു യുദ്ധ സ്മാരകത്തിന്റെ ഉദ്ഘാടനം, അതിനുശേഷം രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ധീര സൈനികർക്ക് വേണ്ടി അതിമനോഹരമായി നിർമ്മിച്ച യുദ്ധ സ്മാരകത്തിലേക്ക് വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരുടെ സന്ദർശനം പതിവായിരുന്നു, ശേഷം പൂക്കളുടെ വസന്തം കൂടി ആയപ്പോൾ സന്ദർശനവും അതോടൊപ്പം ഫോട്ടോ എടുക്കാൻ ഉള്ള തിരക്കിലും ആണ് എല്ലാവരും, സെപ്റ്റംബർ 26 തീയതി വെള്ളിയാഴ്ച രാവിലെ 9 30 ന് കേരള നിയമസഭ സ്പീക്കർ എ എം ഷംസീർ യുദ്ധ സ്മാരകം സന്ദർശിക്കുന്നതിനോടനുബന്ധിച്ച് റീത്ത് ലേയിങ്ങ് സെറിമോണിയൽ പരേഡ് ഉണ്ടായിരിക്കുന്നതാണ്, സൈനിക കൂട്ടായ്മയുടെ ജോയിൻ്റ് സെക്രട്ടറി സി സുധാകരൻ ബിരിക്കുളത്തിൻ്റെ നേതൃത്വത്തിൽ ആയിരുന്നു പൂതോട്ടം ഒരുക്കിയത്,ഒട്ടനവധി ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന സൈനിക കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത് പ്രസിഡണ്ട് വസന്തൻ പി തോളേനി, സെക്രട്ടറി ജോഷി വർഗീസ് ട്രഷറർ ബിജു പി വി എന്നിവർ ആണ്.
No comments