മുതിർന്ന കോൺഗ്രസ് നേതാവ് പി.കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു.
കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ്സ് മുൻ പ്രസിഡണ്ടും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചനയോഗം നടന്നു.
ദിർഘകാലം മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട്, ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ട്രഷറർ, ജില്ലാ ഹൗസിംഗ് സൊസൈറ്റി ഡയറക്ടർ എന്നി നിലകളിൽ പ്രവർത്തിച്ച് പി എസ് പി യിലൂടെ കോൺഗ്രസ്സിലെത്തി കോൺഗ്രസ്സിന്റെ നേതൃനിരയിൽ കെ കരുണാകരന്റെറെ വിശ്വസ്ഥനായ നേതാവായിരുന്നു കണ്ണേട്ടൻ എന്ന് അനുശോചനയോഗത്തിൽ ഡി സി സി വൈസ് പ്രസിഡണ്ട് ബി പി പ്രദീപ് കുമാർ അനുസ്മരിച്ചു. കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മനോജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. കാസർഗോഡ് മുൻ എംപി പി കരുണാകരൻ, ഡിസിസി ജനറൽ സെക്രട്ടറി പി വി സുരേഷ്, യുഡിഎഫ് കാഞ്ഞങ്ങാട് മണ്ഡലം കൺവീനർ സി വി ഭാവനൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഉമേശൻ വേളൂർ, സിപിഎം ബിരിക്കുളം ലോക്കൽ സെക്രട്ടറി പി നാരായണൻ, സിപിഐ പരപ്പ മണ്ഡലം കമ്മറ്റിയംഗം ഭാസ്ക്കരൻ അടിയോടി, കാസർകോട് ഹൗസിങ്ങ് സൊസൈറ്റി ഡയറക്ടർ ഇ തമ്പാൻ നായർ, ലൈബ്രററി കൗൺസിൽ
അംഗം സോമൻ മാസ്റ്റർ, ഐ.എൻടിയുസി നേതാവ് സി ഒ സജി, എ കെ ജി വായനശാല സെക്രട്ടറി കെ വിജയൻ മാസ്റ്റർ, ബ്ലോക്ക് സെക്രട്ടറി നൗഷാദ് കാളിയാനം, പഞ്ചായത്ത് മെമ്പർ കെ പി ചിത്രലേഖ, പരപ്പ അർബൻ സൊസൈറ്റി പ്രസിഡന്റ് പ്രഭാകരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ബാലഗോപാലൻ കാളിയാനം സ്വാഗതം പറഞ്ഞു. മണ്ഡലം കോൺഗ്രസ് കമ്മറ്റി ആസ്ഥാനമായ ചോയ്യംകോട് രാജീവ്ഭവനിൽ പൊതുദർശനത്തിന് വെച്ച പൊള്ളക്കട കണ്ണന് യുഡിഎഫ് ജില്ലാ ചെയർമാൻ എ.ഗോവിന്ദൻ നായർ ത്രിവർണ്ണപതാക പുതപ്പിച്ചു. ബിരിക്കുളത്ത് കോൺഗ്രസ് ഓഫീസിലെ പൊതുദർശനത്തിന് ശേഷം വീട്ടിൽ എത്തിച്ച ഭൗതിക ശരീരം കാണാനും അന്തിമോപചാരം അർപ്പിക്കാനും ' കാസർഗോഡ് എം പി രാജ്മോഹൻ ഉണ്ണിത്താൻ, ഡി സി സി പ്രസിഡണ്ട് പി കെ ഫൈസൽ, സേവാദൾ ചെയർമാൻ രമേശൻകരുവാച്ചേരി, ഡി സി സി സെക്രട്ടറിമാരായ ഗോവിന്ദൻ നായർ,മാമുനി വിജയൻ, സി എം പി ജില്ലാ നേതാക്കളായ കെ പി സതീഷ് ചന്ദ്രൻ, പ്രൊഫ.കെ പി ജയരാജൻ മാസ്റ്റർ, കെ.സി സി പി എൽ ചെയർമാൻ ആനക്കൈ ബാലകൃഷണൻ, നീലേശ്വരം ബ്ലോക്ക് പ്രസിഡണ്ട് മഡിയൻ ഉണ്ണികൃഷ്‌ണൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
No comments