Breaking News

നീലേശ്വരം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ചു.

നീലേശ്വരം പോലീസ് സ്റ്റേഷനിൽ ഈ വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിവിധ കലാ-കായിക മത്സരങ്ങളും വലിയ പൂക്കളം തീർത്തും വടം വലി മത്സരം നടത്തിയും ഓണാഘോഷം ഗംഭീരമായി കൊണ്ടാടി. ഓണാഘോഷ പരിപാടികളിൽ പോലിസ് ഉദ്യോഗസ്ഥരും കുട്ടികളും നാട്ടുകാരും ഉൾപ്പെടെ പങ്കെടുത്തുകൊണ്ടാണ് ഓണാഘോഷം നടത്തിയത് . വളരെയധികം വാശിയേറിയ ,പോലിസ് ഉദ്യോഗസ്ഥർ നാല് ടീമുകളായി നിന്ന് മത്സരിച്ച കമ്പവലി മത്സരത്തിൽ എ എസ് ഐ മഹേന്ദ്രൻ്റെ നേതൃത്വത്തിലുള്ള ടീം വിജയിച്ച് ഓവറോൾ ചാമ്പ്യൻമാരായി. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം സ്റ്റേഷൻ ഹൗസ് ഓഫിസർ നിബിൻ ജോയിയുടെ അധ്യഷതയിൽ കാഞ്ഞങ്ങാട് ഡി വൈ എസ് പി . സി. കെ.സുനിൽകുമാർ നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ മുഹമ്മദ് റാഫി വിശിഷ്ടാതിഥിയായി. പി ആർ ഒ പ്രകാശൻ എ എസ് ഐ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് കൗൺസിലർ ഇ. ഷജീർ . വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് പ്രസിഡന്റ്‌ കെ. വി സുരേഷ് കുമാർ പ്രസ്സ് ഫോറം പ്രസിഡന്റ്‌ സേതു ബങ്കളം ,എസ് ഐ മാരായ സുമേഷ്ബാബു ,ശ്രീകുമാർ,രതീശൻ, ജഗന്മയൻ, സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐ മഹേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ജനമൈത്രി ബീറ്റ് ഓഫീസർ ദിലീഷ് കുമാർ പരിപാടിക്ക് നന്ദിയും രേഖപ്പെടുത്തി.

No comments