നീലേശ്വരം കൃഷിഭവനിൽ ഓണച്ചന്ത ആരംഭിച്ചു.
നീലേശ്വരം കൃഷിഭവന്റെ നേതൃത്വത്തിൽ ഹോർട്ടി കോർപ്പ്,വി എഫ് പിസി കെ എന്നിവയുടെ സഹകരണത്തോടെ നീലേശ്വരം കൃഷിഭവനിൽ ഓണച്ചന്ത ആരംഭിച്ചു. തദ്ദേശീയമായി ഉത്പാദിപ്പിച്ച നാടൻ പച്ചക്കറികളാണ് ചന്തയിൽ വിലക്കുറവിൽ വില്പനക്കുള്ളത്. നീലേശ്വരം നഗരസഭ വികസനകാര്യ ചെയർപേഴ്സൺ വി ഗൗരി ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ഭാർഗവി അധ്യക്ഷയായി. കൗൺസിലർമാരായഎം കെ വിനയരാജ് ,കെ.മോഹനൻ എന്നിവർ സംസാരിച്ചു.കൃഷി ഓഫീസർ കൃഷ്ണ വേദിക സ്വാഗതവും അസ്സിസ്റ്റൻ്റ് കൃഷി ഓഫീസർ മോളി തോമസ് നന്ദിയും പറഞ്ഞു.
No comments