കൈത്തറി പ്രചാരണത്തിനായി വിദ്യാർത്ഥികൾക്ക് ജില്ലാതല ചിത്രരചനാ മത്സരം നടത്തും
കൈത്തറി വസ്ത്ര പ്രചാരണത്തിനായി കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ എൽപി, യുപി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല ചിത്രരചനാ മത്സരം നടത്തും.
സെപ്റ്റംബർ 27 ശനിയാഴ്ച രാവിലെ ഒൻപത് മുതൽ കാഞ്ഞങ്ങാട്ടെ മഹാകവി പി സ്മാരക ഹാളിൽ ആണ് പരിപാടി. പങ്കെടുക്കുന്നവർ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം സഹിതം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കകം ജില്ലാ വ്യവസായ കേന്ദ്രത്തിലോ ഹൊസ്ദുർഗ് താലൂക്ക് വ്യവസായ കേന്ദ്രത്തിലേ നിശ്ചിത ഫോറത്തിൽ നേരിട്ടോ ഇമെയിൽ വഴിയോ അപേക്ഷിക്കണം. ഇമെയിൽ: gmdicksd@gmail.com, adiohosdurg@gmail.com. ഫോൺ: 9744916766, 9497301504.
No comments